ഓരോ ദേവന്മാര്‍ക്കും പ്രാധാന്യമുള്ള ചില ദിനങ്ങളുണ്ട്. ശിവ-പാര്‍വ്വതീ പുത്രനായ സുബ്രഹ്മണ്യന്റെ പ്രീതിയ്ക്കായി അനുഷ്ഠിക്കുന്ന പ്രധാനപ്പെട്ട വ്രതമാണ് ഷഷ്ഠിവ്രതം. അതിനു പിന്നിലെ ചില ഐതീഹ്യം അറിയാം. ഒരിക്കൽ പാർവ്വതീദേവിയോടു പിണങ്ങി സുബ്രഹ്മണ്യൻ സർപ്പാകൃതി പൂണ്ട് ഒളിച്ചിരുന്നു. ദുഃഖിതയായ ദേവി 108 ഷഷ്ഠിവ്രതം അനുഷ്ഠിച്ച് പുത്രനെ തിരിച്ചുകൊണ്ടുവന്നുവെന്ന് ഒരു വിശ്വാസം. ഇത് കൂടാതെ താരകാസുരനിഗ്രഹത്തിനായി ദേവന്മാരും ഷഷ്ഠിവ്രതമനുഷ്ഠിച്ച് സുബ്രഹ്മണ്യനെ പൂജിച്ചു എന്നും ഐതിഹ്യമുണ്ട്. ഈ വിശ്വാസ പ്രകാരമാണ് ഷഷ്ടി ആചരിക്കുന്നത്.
സന്താനലബ്ധിക്കും സന്താനങ്ങളുടെ ക്ഷേമത്തിനും സർവൈശ്വര്യങ്ങൾക്കും വേണ്ടി അനുഷ്ഠിക്കുന്ന ഷഷ്ടി ജാതകവശാൽ ചൊവ്വയുടെ ദോഷമുള്ളവരും ഷഷ്ടി വ്രതം അനുഷ്ഠിക്കുന്നത് ദുരിതമോചനത്തിനു ഉത്തമമാണ്. . എല്ലാമാസത്തിലെയും കറുത്തവാവിനുശേഷം വരുന്ന വെളുത്തപക്ഷ ഷഷ്ഠി ദിവസമാണ് വ്രതമെടുക്കേണ്ടത്. ജൂലൈ 18 ബുധനാഴ്ച കുമാരഷഷ്ഠി വ്രതമാണ്. സുബ്രഹ്മണ്യഭഗവാൻ ഭൂമിയിൽ അവതരിച്ചതു ഈ ഷഷ്ഠി ദിനത്തിലായതിനാൽ കുമാര ഷഷ്ഠി എന്നറിയപ്പെടുന്നു.
ആറു ദിവസമാണ് ഷഷ്ഠി വ്രതം. ഷഷ്ടിദിനത്തിനു 5 ദിവസം മുൻപേ വ്രതം ആരംഭിക്കും. ഈ വ്രതദിനത്തിലെല്ലാം കുളികഴിഞ്ഞതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക. രാവിലെയും വൈകിട്ടും സുബ്രഹ്മണ്യനാമ ഭജനം ചെയ്യുന്നത് ഫലസിദ്ധി വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വാസം, ഇത് കൂടാതെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഉച്ചസമയത്തെ ഷഷ്ഠി പൂജയും തൊഴുത് ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നേദിച്ച പടച്ചോറും കഴിച്ചു വേണം വ്രതം പൂർത്തിയാക്കാൻ.
Post Your Comments