KeralaLatest News

കുഞ്ചിത്തണ്ണിയിലെ തോട്ടില്‍ കരയ്ക്ക് അടിഞ്ഞ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ആരുടേത് ? കാണാതായവരുടെ ലിസ്റ്റ് എടുത്ത് പൊലീസ്

ഇടുക്കി : കഴിഞ്ഞ ദിവസമാണ് ഇടുക്കി കുഞ്ചിത്തണ്ണിയിലെ നിവാസികളെ ആശങ്കയിലാക്കി തോട്ടില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കരയ്ക്കടിഞ്ഞത്. സ്ത്രീയുടെ ഒരു കാലിന്റെ അവശിഷ്ടമാണ് തോട്ടില്‍ കണ്ടെത്തിയത്. ഇതോടെ ആ പ്രദേശത്തു നിന്നും കാണാതായ യുവതികളുടെ വീട്ടുകാരും ആശങ്കയിലാണ്. തങ്ങളുടെ മക്കളുടേതാകല്ലേ എന്നാണ് ആ രണ്ട് കുടുംബങ്ങളുടേയും പ്രാര്‍ത്ഥന. ആറ്റുകാട് സ്വദേശിനി വിജിയേയും പാറത്തോട് സ്വദേശിനി സന്ധ്യയേയും കഴിഞ്ഞ ആഴ്ചയിലാണ് വ്യത്യസ്ത സാഹചര്യങ്ങളില്‍ വീടുകളില്‍ നിന്നും കാണാതായത്.

ആറ്റുകാട് നിന്നും കാണാതായ 35 വയസുള്ള വിജി, വിവാഹസേഷം കുറേ വര്‍ഷങ്ങളായി ചെന്നൈയിലായിരുന്നു താമസം. ഒന്നരവര്‍ഷം മുമ്പാണ് ഭര്‍ത്താവ് അലക്‌സിനും കുട്ടികള്‍ക്കും ഒപ്പം ഇവര്‍ വിജിയുടെ ആറ്റുകാട്ടിലെ വീട്ടിലേയ്ക്ക് താമസം മാറിയത്. ഇതിനു ശേഷം ഹോംസ്റ്റേയില്‍ സഹായിയായി ജോലി നോക്കി വരികയായിരുന്നു. കഴിഞ്ഞ മാസം ഒമ്പതിനാണ് വിജിയെ കാണാതാവുന്നത്.

പാറത്തോട് അരീക്കല്‍ ബിനീഷിന്റെ ഭാര്യ സന്ധ്യ(30)യെ കാണാതായിട്ട് രണ്ടാഴ്ചയോളമായി. കഴിഞ്ഞമാസം 29ന് മരുന്നുവാങ്ങാനെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ സന്ധ്യ ഉച്ചകഴിഞ്ഞ് രണ്ടു വരെ അടിമാലിയില്‍ ഉണ്ടായിരുന്നതായി വെള്ളത്തൂവല്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നെത്താന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അതേസമയം, പുഴയില്‍നിന്നു കിട്ടിയ ശരീരഭാഗം പോലീസ് ഡിഎന്‍എ ടെസ്റ്റിന് അയച്ചു

 

shortlink

Post Your Comments


Back to top button