ആന്ധ്രാ: സ്വവര്‍ഗ്ഗ ലൈംഗിക ബന്ധം എതിർത്ത യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. ആന്ധ്രാ സ്വദേശിയായ 27കാരനായ ബ്രഹ്മ റെഡ്ഡി എന്ന യുവാവിനെയാണ് സുഹൃത്തുക്കള്‍ ലൈംഗിക ബന്ധം നിരസിച്ചതിന്റെ പേരില്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ സുഹൃത്തായ സായ് കിരണ്‍ എന്ന യുവാവും മറ്റു സുഹൃത്തുക്കളും പിടിയിലായി.
Read also:വ്യാജ ഹര്‍ത്താല്‍; പാർട്ടി അംഗങ്ങളെ അറസ്റ്റ് ചെയ്ത പോലീസുകാരന് സ്ഥലംമാറ്റം
സായ് കിരണിന്റെ പിറന്നാള്‍ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ബ്രഹ്മ. ഫാം ഹൗസില്‍ നടന്ന പാര്‍ട്ടിക്കു ശേഷം ഇവരെല്ലാം മദ്യ ലഹരിയിലായിരുന്നു. ഇതിനു പിന്നാലെ സായും മറ്റു ചില സുഹൃത്തുക്കളും ചേര്‍ന്ന് ബ്രഹ്മയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. ഇത് നിഷേധിച്ച് അവിടെ നിന്ന് പോരാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലുകയായിരുന്നു. ബ്രഹ്മ സംഭവം മറ്റുള്ളവരോട് പറയുമോ എന്ന് ഭയന്നാണ് കൊലപ്പെടുത്തിയതെന്ന് പ്രതികൾ പോലീസിന് മൊഴിനൽകി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments