ന്യൂഡല്‍ഹി: പുറത്താക്കിയ ജീവനക്കാരന് ഇന്ത്യയിൽ എത്തുന്നന്നതുവരെ ജോലി നൽകി എയര്‍ ഇന്ത്യ. ഈ മാസം ഒന്നിനു ഡല്‍ഹിയില്‍നിന്നു റോമിലേക്കു പുറപ്പെട്ട വിമാനത്തിലെ കാബിന് ക്രൂ ടീമില്‍ അംഗമായിരുന്ന ജീവനക്കാരനെ അടിയന്തര നടപടിയെന്ന പേരില്‍ എയര്‍ ഇന്ത്യ പുറത്താക്കുകയായിരുന്നു.
രണ്ടാം തീയതി വിമാനം റോമില്‍ എത്തിയപ്പോഴാണ് ഇയാള്‍ക്കു പുറത്താക്കല്‍ കത്ത് ലഭിച്ചത്. എന്നാല്‍ താന്‍ എങ്ങനെ ഇന്ത്യയിലേക്കു മടങ്ങുമെന്ന് ജീവനക്കാരന് കമ്പനിയോടു ചോദ്യമുന്നയിച്ചു. പിഴവ് ബോധ്യമായതോടെ കമ്പനി മൂന്നു ദിവസത്തിനുശേഷം ന്യൂഡല്‍ഹിയിലേക്കു പുറപ്പെട്ട വിമാനത്തില്‍ കാബിന് ക്രൂ ടീമിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ജീവനക്കാരനോട് ആവശ്യപ്പെടുകയായിരുന്നു.
Read also:പ്രതികാരം തീർക്കാൻ വാഹനം ഇടിപ്പിച്ചു കൊല്ലാൻ ശ്രമം; രണ്ടുപേര്‍ പിടിയിൽ
വിമാനം ന്യൂഡല്‍ഹിയില്‍ എത്തിയ ഉടന്‍ ജീവനക്കാരനു വീണ്ടും പുറത്താക്കല്‍ കത്ത് നല്‍കുകയും ചെയ്തു. സംഭവം സുരക്ഷാ പിഴവാണെന്ന് എയര്‍ ഇന്ത്യയുടെ കാബിന് ക്രൂ മാനേജ്മെന്റ് സ്ഥിരീകരിച്ചു. അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ അവധി എടുത്തതിനെ തുടര്‍ന്നാണ് കമ്പനി ജീവനക്കാരനെ പുറത്താക്കിയത്.
Post Your Comments