
തിരുവനന്തപുരം : എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.െഎ. നേതാവ് എം. അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന പ്രതി മറ്റൊരു കേസിൽ തിരുവനന്തപുരത്ത് പിടിയിൽ. ആലുവ സ്വദേശി അനസിനെയാണ് വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഹവാല സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് അനസ് ഉൾപ്പെടെ അഞ്ചു പേരെ വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ എസ് ഡിപിഐയുമായി ബന്ധപ്പെട്ട കേസുകളിൽ ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വിട്ടിരുന്നു. കൂടുതൽ ചോദ്യംചെയ്യലിനായി ഇയാളെ ഇന്ന് എറണാകുളം പൊലീസിന് കൈമാറും.
Post Your Comments