ഐദാവ: തന്റെ ചരമക്കുറിപ്പ് എങ്ങനെ ആയിരിക്കണമെന്ന് എഴുതി നൽകിയ ശേഷം അഞ്ചുവയസുകാരൻ മരണത്തിന് കീഴടങ്ങി. മരണത്തിനു ശേഷം എന്തെല്ലാം ചെയ്യണമെന്നും ചരമക്കുറിപ്പ് എന്തായിരിക്കണമെന്നും കൃത്യമായ നിർദേശങ്ങളാണ് ഗാരറ്റ് മത്തിയാസ് എന്ന അഞ്ചുവയസുകാരൻ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും നൽകിയത്. ഒമ്പതുമാസം കാന്‍സര്‍ എന്ന മഹാരോഗത്തോടു മല്ലടിച്ചാണ് ഗാരറ്റ് മരണത്തിന് കീഴടങ്ങിയത്.
Read Also: ദുബായിൽ നീണ്ട 14 വർഷത്തെ പോരാട്ടത്തിനൊടുവിൽ ക്യാൻസർ രോഗിയായ ഇന്ത്യൻ പ്രവാസി മരണത്തിന് കീഴടങ്ങി
മരണശേഷം മൃതശരീരം ദഹിപ്പിക്കണമോ അതോ അടക്കം ചെയ്യണോ എന്ന ചോദ്യത്തിന് ദഹിപ്പിക്കണമെന്നായിരുന്നു ഗാരറ്റിന്റെ മറുപടി. മരിക്കുമ്പോള്‍ അഞ്ച് ബൗണ്‍സി ഹൗസസ് വേണമെന്നും ബാറ്റ്മാന് തോര്‍, ഐയേണ് മാന്‍, ഹല്ക്ക് ആന്റ് സൈബോര്‍ഗ് എന്നിവരാണ് തന്റെ സൂപ്പര്‍ ഹീറോസ് എന്നും ചരമക്കുറിപ്പില്‍ ചേര്‍ക്കണമെന്നും ഗാരറ്റ് ആവശ്യപ്പെട്ടിരുന്നു.
Post Your Comments