Latest NewsIndia

കാറിന്റെ പെയിന്റ് ഇളകി; വിദ്യാർത്ഥികളെ രണ്ടു അധ്യാപകർ ചേർന്ന് തല്ലിച്ചതച്ചു

ബൈകുന്ത്പുർ: സ്കൂളിനടുത്ത് നിർത്തിയിട്ടിരുന്ന തങ്ങളുടെ കാറിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഉരവുണ്ടാക്കി എന്ന് ആരോപിച്ച് രണ്ടു അധ്യാപകർ ചേർന്ന് മൂന്നു വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതച്ചു. ഛത്തീസ്ഗണ്ഡിലെ ബൈകുന്ദ്പുർ ജവഹർ നവോദയ വിദ്യാലയയിൽ ആയിരുന്നു സംഭവം.

അധ്യാപകരായ ബി.പി ഗുപ്തയും ജിയോത് കുമാറും തങ്ങളുടെ കാറിൽ ഉരവുണ്ടായത് ശ്രദ്ധിച്ചതിനെത്തുടർന്നായിരുന്നു ഈ സംഭവവികാസങ്ങൾ. കാർ കിടന്ന സ്ഥലത്തിനോട് ചേർന്ന് ഫുട്ബോൾ കളിക്കുകയായിരുന്ന മൂന്ന് വിദ്യാർത്ഥികളെ ഈ കുറ്റം ആരോപിച്ച് സ്റ്റാഫ് റൂമിൽ വിളിച്ച്‌ വരുത്തി ഇരുവരും ചേർന്ന് തല്ലിച്ചതക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോർട്ട്. സംഭവത്തെത്തുടർന്ന് രണ്ട് അധ്യാപകരെയും സസ്‌പെൻഡ് ചെയ്തതായി സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു.

Also Read: പ്രീ​ത ഷാ​ജി​യു​ടെ വീ​ട് ജ​പ്തിക്കെതിരായി സമരം ചെയ്തവർ കസ്റ്റഡിയിൽ

സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടികൾ കുറ്റം ചെയ്തതിന് പ്രത്യക്ഷത്തിൽ തെളിവില്ലാതിരുന്നിട്ട് കൂടി ക്രൂരമായി തല്ലിച്ചതച്ചത് വളരെ ഗൗരവകരമായ കുറ്റമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button