ഖേദ: തകർന്ന പാലത്തിലെ ദുരിത യാത്രയെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പാലം പണിയാൻ തീരുമാനവുമായി ഗുജറാത്ത് സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് ഗുജറാത്തിലെ ഖേദയില്‍ തകര്‍ന്ന പാലത്തിലൂടെയുള്ള ജനങ്ങളുടെ യാത്ര മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. നൈക ബെറായ് ഗ്രാമങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു താല്‍ക്കാലിക പാലമാണ് ഇപ്പോള്‍ പണിതുകൊണ്ടിരിക്കുന്നത്.
രണ്ട് മാസമായി ഖേദയിലെ പാലം തകര്‍ന്നിട്ട്. ഈ പാലത്തെ ആശ്രയിക്കാതെ ജനങ്ങൾക്ക് എവിടെയും പോകാൻ കഴിയില്ല. ജീവന്‍ കൈയ്യില്‍ പിടിച്ചു കൊണ്ടാണ് പാലത്തിലൂടെ ജനങ്ങൾ യാത്ര ചെയ്യുന്നത്. ഖേദയിലെ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതും വരുന്നതും ഈ പാലത്തിലൂടെയാണ്.
Read also:കുമ്പസാര പീഡനം; വൈദികനെതിരെയുള്ള തെളിവുകള്‍ കണ്ടെത്തി
നൈക ബെറായ് ഗ്രാമങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മിച്ചു തരണമെന്നാവശ്യപ്പെട്ട് രണ്ട് മാസം മുമ്പേ അപേക്ഷ നല്‍കിയതായി പ്രദേശവാസികള്‍ പറഞ്ഞു. ഈ പാലം ശരിയാക്കുകയോ പണിയുകയോ ചെയ്തില്ലെങ്കില്‍ ഒരു കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടിടത്ത് തങ്ങള്‍ 10 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മഴ കാരണമാണ് പാലത്തിന്റെ പണി വൈകുന്നതെന്നും ഉടന്‍ തന്നെ പണി ആരംഭിക്കുമെന്നും ഖേദ കലക്ടര്‍ ഐ കെ പട്ടേല്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പണി ആരംഭിച്ചത് .
Post Your Comments