കോട്ടയം : കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി ഫാ.എബ്രഹാം വര്‍ഗീസിന്റെ മുണ്ടയാപ്പള്ളിയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എബ്രഹാം വര്‍ഗീസ് ഒളിവില്‍പോയ സാഹചര്യത്തിലാണ് പരിശോധന.
കേസിലെ രണ്ടാം പ്രതിയായ കറുകച്ചാൽ കരുണഗിരി ആശ്രമത്തിലെ ഫാ. ജോബ് മാത്യു കൊല്ലത്തു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുൻപാകെ കീഴടങ്ങിയിരുന്നു .പ്രതിയെ മജിസ്ട്രേട്ട് കോടതി രണ്ടാഴ്ച റിമാൻഡ് ചെയ്തു പത്തനംതിട്ട സബ് ജയിലിലേക്ക് അയച്ചു. കേസില്‍ ഫാ. ജോബ് ഉള്‍പ്പെടെ മൂന്ന് ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.
Read also:കുമ്പസാര പീഡനം; ഒരു വൈദികൻ കൂടി അറസ്റ്റിൽ
കുമ്പസാരവിവരം മറയാക്കി ഭാര്യയെ അഞ്ചു വൈദികർ പല തവണ പീഡിപ്പിച്ചെന്നു മേയ് ആദ്യ വാരമാണു പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആരോപണമുന്നയിച്ചത്. കേസന്വേഷണവുമായി സഹകരിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭാനേതൃത്വം വൈദികര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ബലമായുള്ള അറസ്റ്റ് നടപടി ഒഴിവാക്കി മാന്യമായി കീഴടങ്ങുന്നതിനുള്ള അവസരം വൈദികര്‍ക്ക് നല്‍കുമെന്നാണ് അന്വേഷണ സംഘം വെളിപ്പെടുത്തിയത്.
Post Your Comments