ന്യൂഡൽഹി : ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മാന്‍ ട്രക്കുകളുടെയും ബസിന്റെയും വ്യപാരം ഇന്ത്യൻ വിപണിയിൽ നിർത്തലാക്കുന്നു. അടുത്ത ആറുമാസത്തിനുള്ളിൽ കമ്പനി അതിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് വ്യവസായ വൃത്തങ്ങൾ പറയുന്നു.
ടാറ്റ മോട്ടോഴ്‌സും അശോക് ലൈലാന്റും മേധാവിത്വം പുലര്‍ത്തുന്ന ഹെവി കൊമേഴ്‌സ്യല്‍ വിപണിയില്‍ പ്രതീക്ഷിച്ചത്ര വില്‍പ്പന നേടാനാവാത്തതിനാലാണ് മാന്‍ ട്രക്ക്‌സ് ഇന്ത്യ ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത്. മധ്യപ്രദേശിലെ പിതാംപൂരിലാണ് കമ്പനിക്ക് ആകെ ഉള്ള ഒരു നിര്‍മാണശാല.
Read also:മോക് ഡ്രില്ലിനിടെ അപകടം; വിദ്യാർത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു ( വീഡിയോ )
ഫോഴ്‌സ് മോട്ടോഴ്‌സുമായി സഹകരിച്ച് 2003 ലാണ് മാന്‍ ഇന്ത്യന്‍ വിപണിയില്‍ ട്രക്കുകള്‍ പുറത്തിറക്കിയത്. ഈ ബന്ധം 2006 ല്‍ ഇരുകമ്ബനികള്‍ക്കും നിക്ഷേപമുള്ള സംരംഭമായി മാറി. 2012 ല്‍ ഫോഴ്‌സ് മോട്ടോഴ്‌സിന്റെ ഓഹരി വാങ്ങിയ മാന്‍ ഒറ്റയ്ക്ക് പ്രവർത്തിക്കാൻ തുടങ്ങി.ട്രക്കുകളുടെ വിൽപ്പന കുറഞ്ഞതാണ് വ്യപാരം അവസാനിപ്പിക്കാൻ കാരണം.
നിലവിലുള്ള ഉപഭോക്താക്കളുടെ പിന്തുണ ഇനിയും ആവശ്യമാണെന്ന് കമ്പനി അറിയിച്ചു. ഉന്നത മാനേജുമെന്റ് ടീം ഇന്ത്യൻ മാർക്കറ്റിനെക്കുറിച്ച് വളരെ ആഴത്തിൽ വിശകലനം നടത്തിവരികയാണ്. മാൻ ട്രക്ക് ആൻഡ് ബസ് ബോർഡിന്റെ കൂടുതൽ പദ്ധതികൾ മുന്നോട്ടുവെയ്ക്കുന്നതിനാണ് ഇത്.
Post Your Comments