
ന്യൂഡല്‍ഹി: വീണ്ടും ആൾക്കൂട്ട ക്രൂരത. മോഷ്ടാവെന്നാരോപിച്ച് ആൾക്കൂട്ടം ഒരാളെ മർദ്ദിച്ചു കൊലപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ബുരാരിയിൽ പൂട്ടിക്കിടന്ന വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ രണ്ടുപേരില്‍ ഒരാളെയാണ് കൊലപ്പെടുത്തിയത്.
ബ്രിബാല് എന്നയാളും സുഹൃത്തും ചേർന്ന് പ്രദേശത്ത് പൂട്ടികിടക്കുകയായിരുന്ന ഒരു വീട്ടില്‍ മോഷ്ടിക്കാന്‍ കയറി. എന്നാല്‍ വീട്ടുടമ അപ്രതീക്ഷിതമായി സംഭവസ്ഥലത്തെത്തുകയും മോഷ്ടാക്കളെ കണ്ടയുടനെ അലാറം മുഴക്കി നാട്ടുകാരെ അറിയിക്കുകയും ചെയ്തു.
Read also:ബൈക്ക് അപകടത്തിൽ ഡിവൈഎഫ്ഐ നേതാവ് മരിച്ചു
ശ്രമം പരാജയപ്പെട്ടതോടെ ഇരുവരും മേല്‍ക്കൂരയിലൂടെ ഒാടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇവരില്‍ ബ്രിബാല് എന്നയാള്‍ കോണിപ്പടിയില്‍ നിന്നും താഴേയ്ക്ക് വീണതോടെ തടിച്ചുകൂടിയ ജനങ്ങൾ ഇയാളെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് നാട്ടുകാരിൽ ചിലർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Post Your Comments