KeralaLatest News

ജോലി വാഗ്‌ദാന തട്ടിപ്പ്; മുൻ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം : ജോലി വാഗ്‌ദാനം നൽകി പണം തട്ടിയ മുൻ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ദേവസ്വം ബോർഡിൽ നിയമനം നൽകാമെന്ന് പറഞ്ഞു പത്തനംതിട്ട റാന്നി സ്വദേശിയായ അജി.ബി എന്ന യുവാവാണ് വിവിധ ജില്ലകളിലെ എട്ടോളം പേരെ കബിളിപ്പിച്ചത്.

തിരുവനന്തപുരം മാരായമുട്ടം സ്വദേശിയായ യുവാവിന് ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിലാണ് അജി പിടിയിലായത്. അജികുമാർ എന്ന അജി .ബി. റാന്നി മുൻപും വിവിധ ദേവസ്വംബോർഡുകളിൽ നിയമന വാഗ്‌ദാനം നൽകി തട്ടിപ്പ് നടത്തിയിട്ടുണ്ട്.

Read also: സ്കൂൾ ബസുകൾ സു​​ര​​ക്ഷിതമല്ലെങ്കിൽ കുടുങ്ങുന്നത് നിരവധിപേർ

ദേവസ്വംബോർഡുകളുടെ വ്യാജ സീലും ലറ്റർപാഡും ഉപയോഗിച്ച് സ്വന്തമായി നിയമന ഉത്തരവ് തയ്യാറാക്കിയാണ് തട്ടിപ്പ്. യൂത്ത് കോൺഗ്രസ് എസിന്റെ സംസ്ഥാന ചുമതല വഹിച്ചിരുന്ന അജി വിവിധ നേതാക്കളുമായുള്ള ഫോട്ടോകൾ കാണിച്ചാണ് വിശ്വാസം നേടുന്നത്.ജോലി വാഗ്ദാനം നൽകി മുൻകൂറായി രണ്ടര ലക്ഷം രൂപ വാങ്ങും. 15 ദിവസം കഴിയുമ്പോൾ കൃത്രിമമായി തയ്യാറാക്കിയ ജോലി ഉത്തരവ് നൽകി ബാക്കി തുക കൈപ്പറ്റുകയാണ് പതിവ്. നിയമന ഉത്തരവുമായി ദേവസ്വംബോർഡുകളിലെത്തുമ്പോഴാകും തട്ടിപ്പനിരയായവർ വാസ്തവം തിരിച്ചറിയുക. മാരായമുട്ടം പോലീസ് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button