അബുദാബി: യുഎഇയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ റെസ്റ്ററന്റ് അടച്ചുപൂട്ടി. അബുദാബിയിലെ അല്‍ ഖലിദിയ തെരുവില്‍ സ്ഥിതിചെയ്തിരുന്ന അഞ്ചപ്പര്‍ ചെട്ടിനാട് റെസ്റ്ററന്റാണ് അടച്ച് പൂട്ടിയത്. ഹോട്ടലിന് വേണ്ടത്ര വൃത്തിയില്ലെന്ന് കണ്ടെത്തിയതോടെ ദി അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി(എഡിഎഫ്‌സിഎ)യാണ് ഹോട്ടലിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചത്. പലപ്രാവശ്യം മുന്നറിയിപ്പ് കൊടുത്തിരുന്നെന്നും അതിന് ശേഷം നടത്തിയ ഇന്‍സ്‌പെക്ഷനില്‍ വീണ്ടും നിയമ ലംഘനം കണ്ടെത്തിയതോടെയാണ് റസ്റ്ററന്റ് പൂട്ടാന്‍ നിര്‍ദേശം നല്‍കിയതെന്ന് എഡിഎഫ്‌സിഎ വക്താവ് തമീര്‍ അല്‍ ഖാസിം പറഞ്ഞു.
READ ALSO: അബുദാബിയില്‍ ഇനി മുതല്‍ വാഹനങ്ങള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് ഇല്ല : പുതിയ നിയമം ഇങ്ങനെ
പലപ്രാവശ്യം മുന്നറിയിപ്പ് കൊടുത്തിട്ടും വേണ്ട വിധത്തിലുള്ള ക്രമീകരണങ്ങള്‍ നടത്താന്‍ റസ്റ്ററന്റ് ഉടമകള്‍ക്കായില്ല. വൃത്തി ഉയര്‍ത്താന്‍ ശ്രമിച്ചതുമില്ല. പബ്ലിക് ഹെല്‍ത്ത് ആന്റ് സേഫ്റ്റിയില്‍ ഇത് നെഗറ്റീവ് ഇംപാക്ടാണ് ഉണ്ടാക്കിയത്. വേണ്ട പുനക്രമീകരണങ്ങള്‍ ചെയ്ത് പരിശോധനയ്ക്ക് ശേഷം മാത്രമേ റസ്റ്ററന്റ് ഇനി തുറക്കൂ എന്ന് തമീര്‍ പറഞ്ഞു.
തറയ്ക്കും സീലിംഗിനും യാതൊരു വൃത്തിയും ഉണ്ടായിരുന്നില്ല. മാത്രമല്ല ഫ്രിഡ്ജും വൃത്തി ഹീനമായിരുന്നു. റസ്റ്ററന്റില്‍ നിന്നും കൊടുക്കുന്ന ഭക്ഷണങ്ങള്‍ക്ക് എക്‌സ്‌പൈറി ഡേറ്റ് നല്‍കിയിരുന്നില്ല. ബാക്കി വരുന്ന ഭക്ഷണം മറ്റ് ദിവസങ്ങളിലേക്ക് സൂക്ഷിക്കുന്നത് പതിവായിരുന്നു. ഇന്‍സ്‌പെഷനില്‍ ഇവയെല്ലാം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയതെന്ന് തമീര്‍ വ്യക്തമാക്കി.
Post Your Comments