തിരുവനന്തപുരം: ഞായറാഴ്ച രാവിലെ വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 16 നു രാവിലെ വരെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുണ്ട്.
Read More : ധനകാര്യസ്ഥാപന ഉടമയെ തീവെച്ച് കൊല്ലാന്‍ ശ്രമം
അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളതീരത്ത് പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ആയേക്കും. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തും മധ്യ, വടക്കന്‍ ഭാഗങ്ങളിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ ഈ പ്രദേശങ്ങളിലേക്കു പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments