KeralaLatest News

1000 ലിറ്റര്‍ നിരോധിത വെളിച്ചെണ്ണ പിടിച്ചെടുത്തു

മലപ്പുറം: 1000 ലിറ്റര്‍ നിരോധിത വെളിച്ചെണ്ണ പിടികൂടി. നിലമ്പൂരിലെ ഒരു സ്വകാര്യ മൊത്ത വ്യാപാര കേന്ദ്രത്തില്‍ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വെളിച്ചെണ്ണ് പിടിച്ചെടുത്തത്. വിപണിയില്‍ ഇതിന് ഒരു ലക്ഷത്തില്‍ അധികം വിലവരുമെന്ന് വിവരം.

read also: 51 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ കൂടി നിരോധിച്ചു 

കേരളത്തില്‍ ഗുണനിലവാരം കുറഞ്ഞ 100 വെളിച്ചെണ്ണ ബ്രാന്റുകള്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ നിരോധിച്ചിട്ടുണ്ട്. അതിലുള്‍പ്പെട്ട ഒരു ബ്രാന്റ് ആണ് കേന്ദ്രത്തില്‍ കണ്ടെത്തിയത്. മലപ്പുറം മേലാറ്റൂരിലാണ് ഇവയുടെ ഉല്‍പ്പാദനം നടന്നിരുന്നത്. 250, 500 മില്ലി ലിറ്ററിന്റെയും ഒരു ലിറ്ററിന്റെയും പായ്ക്കറ്റുകള്‍ ഹാര്‍ഡ് ബോര്‍ഡ് കെയ്‌സുകളിലാണ് സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ എണ്ണ നശിപ്പിച്ചു. നിര്‍മാണ കേന്ദ്രത്തിന്റെ ഉടമയില്‍ നിന്ന് പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button