മുംബൈ: പ്രശസ്ത തിരക്കഥാകൃത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി മരിച്ചു. അന്ധേരിയിലെ സെവന് ബംഗ്ലാവ് ഏരിയയില്‍ താമസിക്കുന്ന രവിശങ്കര്‍ അലോക് (32) ആണ് മരിച്ചത്. വിഷാദ രോഗത്തെ തുടര്‍ന്ന് രവി ശങ്കര്‍ മനോരോഗ ചികിത്സാ വിദഗ്ദനെ സമീപിക്കാറുണ്ടായിരുന്നെന്ന് പോലീസ് അറിയിച്ചു.
അതേസമയം ഇയാളുടെ വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. നാനാ പടേക്കര്‍ നായകനായി അഭിനയിച്ച ‘അബ് തക് ചാപ്പന്’ എന്ന ഹിന്ദി ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്നു ഇദ്ദേഹം. പോലീസ് അന്വേഷണം ആരംഭിച്ചു
Post Your Comments