Latest NewsIndia

നവദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഡല്‍ഹി: നവദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നീരജ്(26), അനിത(23) എന്നിവരാണ് ജീവനൊടുക്കിയത്. കുടുംബ വഴക്കാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് വിവരം. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. ചൊവ്വാഴ്ച ഇവരുടെ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പോയവര്‍ഷം നവംബറിലായിരുന്നു ഇരുവരും വിവാഹിതരായത്.

READ ALSO:  പ്രശസ്ത തിരക്കഥാകൃത്ത് ആത്മഹത്യ ചെയ്തു

ഉത്തം നഗറിലെ ഓം വിഹാറിലെ വീട്ടിലായിരുന്നു ഇരുവരും വാടകയ്ക്ക് താമസിച്ചിരുന്നത്. അനിതയുടെ പിതാവ് രമേശ് ആണ് പോലീസില്‍ വിവരമറിയിച്ചത്. സീലിംഗ് ഫാനില്‍ നിന്നും തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇരുവരും തമ്മില്‍ തിങ്കളാഴ്ച വഴക്കിട്ടതായി സാക്ഷിമൊഴിയുണ്ട്. ചൊവ്വാഴ്ച രാവിലേയും വഴക്ക് തുടര്‍ന്നു.

ചൊവ്വാഴ്ച പതിനൊന്ന് മണിക്ക് അനിതയുടെ മാതാവ് മകളെ വിളിച്ചു. എന്നാല്‍ പ്രതികരണം ലഭിച്ചില്ല. തുടര്‍ന്ന് രമേശ് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button