മുംബൈ: പ്രശസ്ത തിരക്കഥാകൃത്ത് ആത്മഹത്യ ചെയ്ത നിലയില്‍. 32കാരനായ രവിശങ്കര്‍ അലോകാണ് ആത്മഹത്യ ചെയ്തത്. മുംബൈയിലെ ഏന്തേരി വെസ്റ്റിലുള്ള ബഹുനില കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് അദ്ദേഹം താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയത്.
READ ALSO: പ്രശസ്ത ബോളിവുഡ് നടിക്ക് അര്‍ബുദമെന്ന് റിപ്പോര്‍ട്ട്
നാനാ പടേഖര് പ്രധാന വേഷത്തില്‍ എത്തുന്ന അബ് തക് ചപ്പന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയുമായി തിരക്കിലായിരുന്നു രവിശങ്കര്‍. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
രവിശങ്കര്‍ ഡിപ്രഷന്റെ പിടിയിലായിരുന്നെന്നും സൈകാട്രി ട്രീറ്റ്മെന്റിന് വിധേയനായിരുന്നെന്നുമാണ് വിവരമെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments