നഖം നീട്ടിവളര്‍ത്തി ഗിന്നസ് റെക്കാര്‍ഡ് നേടിയ ഇന്ത്യയുടെ നഖമനുഷ്യന് ശ്രീധര്‍ ചില്ലാല്‍ 66 വര്‍ഷത്തിനുശേഷം ഒടുവിൽ നഖം മുറിച്ചു. 1952ല്‍ 14ാം വയസ് മുതലാണ് ചിലാൽ നഖം നീട്ടിവളർത്തിയത്. ഇപ്പോള്‍ 84കാരനായ ചിലാല് 66 വര്‍ഷങ്ങള്‍ക്കു ശേഷം വെട്ടുന്ന നഖത്തിന്റെ ആകെ നീളം പത്ത് മീറ്റളോളം വരും.പ്രായാധിക്യത്തെത്തുടര്‍ന്നുള്ള അവശതകള്കൊണ്ടാണ് താന്‍ നഖം വെട്ടുന്നതെന്നു ചിലാല് വ്യക്തമാക്കി. വെട്ടി മാറ്റിയ നഖങ്ങള്‍ ന്യൂയോർക്കിലെ ബിലീവ്സ് ഇറ്റ് ഓര് നോട്ട് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
https://youtu.be/gwoYzpesr4c
Post Your Comments