അടച്ചുറപ്പുള്ള വീട്ടില്‍ സുരക്ഷിതമായ ഒരു ജീവിതം. അത് സ്വന്തം അമ്മയോടും
അനിയത്തിയോടും ഒപ്പം. അത് മാത്രമേ ജോബിത എന്ന പതിനഞ്ച് വയസ്സുകാരി
ആഗ്രഹിക്കുന്നുള്ളൂ. തിരിച്ചറിവ് എത്തും മുന്‍പ് തങ്ങളെ ഉപേക്ഷിച്ച് പോയ
പിതാവിനോട് ജോബിതയ്ക്ക് പിണക്കമില്ല. പക്ഷെ അന്നന്നെയ്ക്കുള്ള അന്നത്തിനു
പോലും വകയില്ലാതെ തങ്ങളെ പോറ്റി വളര്‍ത്താന്‍ ഗതിയില്ലാത്ത സരസ്വതി എന്ന
അമ്മയുടെ നിസ്സഹായത ഓര്‍ത്ത് അവള്‍ ദുഖിക്കുന്നു.
അനാഥാലയത്തില്‍ രണ്ടു പെണ്മക്കളും സുരക്ഷിതരാണെന്നും മൂന്നു നേരം അല്ലല്‍ ഇല്ലാതെ അന്നം കിട്ടുന്നുണ്ടാകും എന്നുള്ള സമാധാനത്തില്‍ സരസ്വതി വാടക ക്വാട്ടേഴ്സില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു.
പത്താം ക്ലാസ് നല്ലരീതിയിൽ ജോബിത പാസ്സായതിനു ശേഷം അനാഥാലയത്തിലെ വാസം മതിയാക്കി അമ്മയ്ക്ക് തുണയായി ഇപ്പോ ഒപ്പമുണ്ട്. അടുത്ത് തന്നെയുള്ള ഒരു സർക്കാർ സ്കൂളിൽ ചേർന്ന് അവൾ പഠനം തുടരുന്നു. സരസ്വതിയ്ക്ക് പഞ്ചായത്ത് ചെറിയൊരു ധനസഹായം അനുവദിച്ചിരുന്നു. ആ പണം കൊണ്ട് ഒരു വീട് നിര്‍മ്മാണം
ആരംഭിച്ചെങ്കിലും അടച്ചുറപ്പും സുരക്ഷിതത്വവും ഉള്ള ഒരു വാസ ഗൃഹമാക്കുവാന്‍
തക്കവണ്ണം സാമ്പത്തികം ഇല്ലാത്തതിനാല്‍ വീട് പാതി പോലും പൂര്‍ത്തീകരിയ്ക്കാത്ത്ത അവസ്ഥയില്‍ നില്‍ക്കുന്നു. ഒരു ആളുടെയും സഹായമില്ലാതെ ഒറ്റയ്ക്കുള്ള സരസ്വതിയുടെ ജീവിതത്തില്‍ ഉണ്ടാക്കിയ ചില തിക്താനുഭവങ്ങള്‍ ഇടയ്ക്ക് അവര്‍ക്ക് മാനസിക വിഭ്രമം സൃഷിട്ടിക്കുന്നുണ്ട്.
മാതാപിതാക്കളോ ഭര്‍ത്താവോ ആണ്മക്കളോ സഹോദര സഹായങ്ങളോ ഒന്നും ഇല്ലാത്ത നിരാലംബയായ സരസ്വതിയെ ആദ്യം വെട്ടം പഞ്ചായത്തിന്റെ പടി വാതില്‍ക്കല്‍ നിസ്സഹായയായി നില്ക്കൂന്നത് കണ്ട ദിനം തന്നെ അവരോട് തോന്നിയ സഹതാപം പിന്നീട് അവരുടെ ജീവിത കഥ അറിഞ്ഞപ്പോള്‍ സാരമായ
മാനസിക വ്യഥ തന്നെ എന്നില്‍ ഉണ്ടാക്കി. വീടിന്റെ ഒരസ്ഥികൂടം മാത്രമാണ്
അത്. ഒരു വീടാകണമെങ്കിൽ ഇനിയും കടമ്പകൾ താണ്ടണം. ഏകദേശം രണ്ടു ലക്ഷത്തോളം രൂപയുണ്ടെങ്കില്‍ അടച്ചുറപ്പുള്ള സുരക്ഷിതത്വം തരുന്ന ഒരു വാസഗൃഹം എന്ന സ്വപ്നം എങ്കിലും സാക്ഷാത്കരിക്കപ്പെടും. പരസഹായം ഇല്ലാതെ സരസ്വതിയ്ക്ക് ഒറ്റയ്ക്ക് അതിനു ഒരിക്കലും കഴിയുകയുമില്ല.
ഇത് വായിക്കുന്നവരിൽ ഒരുപാട് വീടുള്ളവർ ഉണ്ടാകും. ഉള്ള വീട് വയ്ക്കാൻ ഒരുപാട് സഹനം നേരിട്ടവർ ഉണ്ടാകും. അങ്ങനെ ആർക്കെങ്കിലും ഈ പാവപ്പെട്ട അമ്മയെയും രണ്ടു പെൺകുട്ടികളെയും സഹായിക്കാൻ സന്മനസ് തോന്നിയാൽ അത് തീർച്ചയായും ചെയ്യാൻ മടിക്കരുത്. ആ സ്ത്രീയും അവരുടെ രണ്ട് ഹതഭാഗ്യരായ പെണ്മക്കളും എന്റെ ആരും അല്ല. പക്ഷെ ഇന്നവര്‍ക്ക് വേണ്ടി ഒരു ചെറിയ ശബ്ദം ഉയര്‍ത്താന്‍ ഈശ്വരന്‍ എന്നെ പ്രേരിപ്പിക്കുകയാണ്.
ഇനി ഇത് വായിക്കുന്നവരിൽ ചിലർക്ക് ഇവരുടെ യഥാര്‍ത്ഥ അവസ്ഥ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് മൂലം ചിലപ്പോള്‍,ഇത് വെറും നിസ്സാരമായും ചെറുതായും
ഒക്കെ തോന്നാം. സ്ത്രീയെ സംരക്ഷിക്കണമെന്നും പരിരക്ഷിക്കണമെന്നും ഉദ്ബോധിപ്പിക്കുന്ന സമൂഹത്തിനു മുന്നില്‍ , എന്റെ സ്വന്തം കണ്ണില്‍ പതിഞ്ഞ അബലകള്‍ ആയ ഈ സ്ത്രീ രൂപങ്ങളെ നാളെ മറ്റൊരു ദുരന്ത കഥയിലെ നായികമാരാക്കി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് കൊണ്ട് പരിഹസിക്കുന്നവരോടു ഇത് എന്റെ ധാർമ്മികതയായി ആയി കണ്ട് സദയം പൊറുക്കണമെന്ന് അപേക്ഷിയ്ക്കുന്നു. ബാക്കി എല്ലാം ആ കുട്ടികളുടെ ഭാഗ്യം പോലെ വരട്ടെ , എന്ന് പ്രത്യാശിയ്ക്കുന്നു
ഈ വാര്‍ത്തയുടെ സത്യാവസ്ഥ ബോധ്യപ്പെടാന്‍ നിങ്ങള്‍ക്ക് അവരെ 7025851625
എന്ന നമ്പരില്‍ വിളിയ്ക്കാം .
സരസ്വതി A/c no 40650101010305 , Kerala gramin bank vettom
ifsc code : KLGB40650
സഹായിക്കാൻ സാധിച്ചില്ലെങ്കിൽ ഷെയർ ച്യ്തതെങ്കിലും അവരെ സപ്പോർട്ട്
ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളിലൂടെ ചിലപ്പോൾ മറ്റൊരാൾക്ക് ഇവരെ
സഹായിക്കാനാകും.
- പാര്‍വതി രഞ്ജിത്ത്
Post Your Comments