ന്യൂഡല്‍ഹി: വീസയിലെ വ്യവസ്ഥ തെറ്റിച്ചു വന്ന ബ്രിട്ടീഷ് എംപിയെ ഇന്ത്യയില്‍ കാലു കുത്താന്‍ അനുവദിക്കാതെ തിരിച്ചു കയറ്റി വിട്ടു. ബ്രിട്ടീഷ് ഹൗസ് ഓഫ് ലോര്‍ഡ്സിലെ അംഗം ലോര്‍ഡ് അലക്സാണ്ടര്‍ കാര്‍ലൈലിനെയാണ് ഇന്ത്യ തിരിച്ചയച്ചത്. ബംഗ്ലാദേശ് ജയിലില്‍ കഴിയുന്ന മുന്‍ പ്രധാന മന്ത്രി ഖാലിദ സിയയുടെ അഭിഭാഷകനാണിയാള്.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിക്കും ഖാലിദ സിയക്കുമെതിരേ പ്രചരിക്കുന്ന ആരോപണങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്താനാണ് ഇയാള്‍ എത്തിയത്. ബുധനാഴ്ച രാത്രിയാണ് ഇയാൾ ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്കു ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്താനായിരുന്നു കാര്‍ലൈലിന്റെ തീരുമാനം.
ഇയാള്‍ അപേക്ഷിച്ചിരിക്കുന്ന വീസയിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഇന്ത്യയില്‍ പത്രസമ്മേളനം നടത്താന്‍ കഴിയില്ലെന്നാണ് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞത്. ധാക്കയില്‍ പ്രവേശിക്കാന്‍ അനുമതിയില്ലാത്തതിനാലാണ് ഡല്‍ഹിയില്‍ പത്രസമ്മേളനം വിളിച്ചതെന്നായിരുന്നു ഇയാളുടെ വിശദീകരണം.
Post Your Comments