Latest NewsDevotional

ദോഷത്തെ ഇല്ലാതാക്കുന്ന മഹാ വ്രതം

ക്ഷേത്ര ദര്‍ശനവും ഭഗവത് പൂജയും നടത്താത്തവര്‍ വിരളമാണ്.   സാമ്പത്തിക -സമാധാന ജീവിതത്തിനായി ആഗ്രഹിക്കുന്ന ഭക്തര്‍ തങ്ങളുടെ ഇഷ്ട ദേവനെ പൂജിക്കാറുണ്ട്. ഓരോ ദേവന്മാര്‍ക്കും ചില ദിനങ്ങള്‍ പ്രത്യേകതയുള്ളതാണ്. ദേവിക്ക് പൗർണമി ദിനം പോലെ , വിഷ്ണുവിന് ഏകാദശി പോലെ മഹാദേവന് പ്രാദാന്യമുള്ള ദിനമാണ് പ്രദോഷം.

ശിവപ്രീതിക്ക് വേണ്ടിയാണ് പ്രധാനമായും പ്രദോഷവ്രതം അനുഷ്ടിക്കുന്നത്. സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയ്ക്ക് വേണ്ടി വ്രതം ആച്ചരിക്കാത്ത ഭക്തര്‍ കുറവായിരിക്കും. ഈ ആഗ്രഹങ്ങള്‍ നേടുന്നതിനായി ഉത്തമമായ മാര്‍ഗ്ഗമാണ് പ്രദോഷ വ്രതം.

പ്രദോഷസന്ധ്യയിൽ പാർ‌വതീദേവിയുടെ സാന്നിധ്യത്തിൽ ശിവഭഗവാൻ നടരാജനായി നൃത്തം ചെയ്യുന്നു.ഈ സമയം സകല ദേവീദേവന്മാരും അവിടെ സന്നിഹിതരായിരിക്കും .പ്രദോഷവ്രതാനുഷ്ഠാനത്തിലൂടെ എല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്.

ദോഷത്തെ ഇല്ലാതാക്കുക എന്നാണ് പ്രദോഷം കൊണ്ട് അർഥമാക്കുന്നത്. ദശാദോഷം, ജാതകദോഷം എന്നിവ അനുഭവിക്കുന്നവർക്കു അതില്‍ നിന്നെല്ലാം മുക്തരാകാന്‍ ഉത്തമമാർഗമാണ് പ്രദോഷവ്രതം. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം ശിവക്ഷേത്രദർശനം നടത്തി വഴിപാടുകൾ നടത്തുന്നത് അതിവിശിഷ്ടമാണ്. കൂടാതെ കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രം ജപിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button