വയനാട്: സ്കൂളുകൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ രണ്ടു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ നാളെ (വെള്ളിയാഴ്ച്ച) അവധി പ്രഖ്യാപിച്ചത്.
വൈത്തിരി, മാനന്തവാടി താലൂക്കുകളിൽ പ്രഫഷണല്‍ കോളജുകളും മോഡല്‍ റെസിഡെന്ഷല് സ്കൂളുകളും ഒഴികെ സിബിഎസ്ഇ, ഐസിഎസ്ഇ, അംഗന്‍വാടി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായിരിക്കും നാളെ അവധി. അതേസമയം സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ദുരിതാശ്വാസ ക്യാന്പ് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്.
Also read : ഹയര്‍സെക്കണ്ടറി ക്ലാസുകളില്‍ ക്യാമറയ്ക്ക് നിരോധനം
Post Your Comments