
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ശക്തമായി പെയ്യുന്ന മഴയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഒരാള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയും മരിച്ചു. 36 വീടുകള്‍ പൂര്‍ണമായും മൂന്ന് വീടുകള്‍ ഭാഗികമായും തകര്‍ന്നു.
READ ALSO: കനത്ത മഴ; 16 പേര് മരിച്ചു
മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കേരള ലകേഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തും അറബിക്കടലിന്റെ വടക്ക് ഭാഗത്തും മത്സ്യ ബന്ധനത്തിന് പോകരുതെന്നു മുന്നറിയിപ്പുണ്ട്.
Post Your Comments