KeralaLatest News

അശ്ലീല പ്രചരണവും സൈബർ ആക്രമണവും : സൈബർ ക്വട്ടേഷൻ ടീമിലെ അംഗം അറസ്റ്റിൽ

തിരുവനന്തപുരം: ക്വട്ടേഷനെടുത്ത് അശ്ലീല പ്രചരണവും സൈബർ ആക്രമണവും നടത്തുന്ന ഫേസ് ബുക്ക് കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന യുവാവിനെ ആലുവ പോലീസ് പിടികൂടി. കൊച്ചി മെട്രോയിലെ വനിതാ പോലീസുകാരിയായ അജിതയുടെ പരാതിയെ തുടർന്നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി സിദ്ദിഖിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

വ്യാജഫേസ് ബുക്ക് പേജുകൾക്കെതിരെ സൈബർ പോലീസ് പോസ്റ്റ് ചെയ്ത പോസ്റ്റ് ഷെയർ ചെയ്തതോടെയാണ് അജിതയുടെ ഫോട്ടോയും മറ്റും എടുത്തിട്ട് പോയി മോർഫ് ചെയ്തു സൈബർ ആക്രമണം നടത്തിയത്. ദുബായിലുള്ള എബി മാത്യു അഡ്മിനായുള്ള ഈ കൊട്ടേഷൻ കൂട്ടായ്മയിൽ 139 അംഗങ്ങളുള്ളതായി അറസ്റ്റിലായ സിദ്ധിഖ് പറഞ്ഞു. അനോണിമസ് കേരളം, സൈബർ ഹാക്കേഴ്‌സ് തുടങ്ങിയ പേരുകളിലാണ് സൈബർ കൊട്ടേഷൻ സംഘങ്ങൾ പ്രവർത്തിക്കുന്നത്.

സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്തു ഭീഷണിപ്പെടുത്തി പണവും വാങ്ങാറുള്ളതായി പരാതിയുണ്ട്. പേജുകളുടെ അഡ്മിനടക്കം ഉള്ള ആളുകൾക്കായി സൈബർ സെൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ജനം ടി വി ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button