അഹമ്മദാബാദ്: വിഷപ്പാമ്പിന്റെ വാലില്‍ പിടിച്ച് ചുഴറ്റുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വീഡിയോ പുറത്തെത്തി. കോണ്‍ഗ്രസ് നേതാവ് പരേഷ് ധനാനിയാണ് പാമ്പിനെ എടുത്ത് ചുഴറ്റിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.
തന്റ വീടിന് മുന്നില്‍ കണ്ട പാമ്പിനെയാണ് ധനാനി വാലില്‍ പിടിച്ച് ഉയര്‍ത്തിയത്. അദ്ദേഹം തന്നെയാണ് തന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. സ്റ്റാഫ് മെമ്പര്‍മാരില്‍ ഒരാളാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വിഷപ്പാമ്പിനെ വളരെ എളുപ്പത്തിലാണ് ധനാനി കൈകാര്യം ചെയ്യുന്നത്.
Post Your Comments