KeralaLatest News

സംസ്ഥാനത്തെ മദ്രസ്സകള്‍ക്ക് വ്യാഴാഴ്ച അവധി

കോഴിക്കോട്: സംസ്ഥാനത്തെ മദ്രസകള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് മദ്രസകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സമസ്ത മദ്റസകള്‍ക്ക് അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു.

Read Also : അജ്ഞാതരായ തോക്കു ധാരികൾ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു

മൂന്ന് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് കലക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയത്. വയനാട്, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ ബുധനാഴ്ചയും മഴയെ തുടര്‍ന്ന് അവധിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button