ഡെറാഡൂണ്‍: കനത്ത മഴയെത്തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയില്‍ പതിനൊന്നു പേര്‍ മരിച്ചു. ഡെറാഡൂണിലെ ശാസ്ത്രിനഗര്‍ പ്രദേശത്തെ വീട് തകര്‍ന്ന് കുടുംബത്തിലെ നാല് പേര്‍ മരിച്ചു. രണ്ട് പുരുഷന്‍മാര്‍, ഒരു സ്ത്രീ, ഒരു കുട്ടി എന്നിവര്‍ സംഭവസ്ഥലത്തുവെച്ചതന്നെ മരിച്ചു. രണ്ട് കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റു സ്ഥലങ്ങളിലായി നാലുപേർ മരിച്ചതായി റിപ്പോർട്ട് ഉണ്ട് . പിതോരഘര്‍ ജില്ലയുടെ നാച്ചാനി പ്രദേശത്ത് സസ്‌പെന്‍ഷന്‍ ബ്രിഡ്ജും ശക്തമായ മഴയില്‍ ഒലിച്ചുപോയി. പിതോരഗഢില്‍ മഴ കനത്തതോടെ 74 കുടുംബങ്ങളില്‍ നിന്നുള്ള ആളുകളെ ജില്ലയില്‍ സ്ഥാപിതമായ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിപ്പിച്ചു.
രാമഗംഗ നദിയിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ സരസ്വതി ശിശുമന്ദിര്‍ സ്‌കൂളിലെ 100 വിദ്യാര്‍ത്ഥികളെ അധികൃതർ സുരക്ഷിതമായി വീട്ടിലെത്തിച്ചു.. കാളി, സാരി, ഗോരി നദികളിലെ ജലനിരപ്പും അപകടകരമായ നിലയിൽ ഉയർന്നിട്ടുണ്ട്.
Post Your Comments