CinemaLatest News

തൊഴിലാളി സമരം രമ്യമായി പരിഹരിച്ച് ഏരീസ് ഗ്രൂപ്പ്

തിരുവനന്തപുരം•രാജ്യത്തെ ഏറ്റവും മികച്ച മൾട്ടിപ്ലെക്സായ ഏരീസ് പ്ലെക്സിൽ സൗജന്യ ടിക്കറ്റുകൾ അനുവദിക്കുന്നത് നിർത്തലാക്കിയപ്പോൾ തൊഴിലാളി സമരം ആരംഭിക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കം രമ്യമായി പരിഹരിച്ച് ഏരീസ് ഗ്രൂപ്പ് മാനേജ്മെന്റ്. ഇരുപത് ശതമാനം വേതന വർദ്ധനവ് ആവശ്യപ്പെട്ട് ഒരു വിഭാഗം തൊഴിലാളികൾ മുൻപോട്ടു വന്നപ്പോൾ ഇരുപത്തിയഞ്ച് ശതമാനം വര്‍ധന നല്‍കുകയായിരുന്നു യു.എ.ഇ ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പിന്റെ മാനേജ്മെന്റ്.

സിനിമ വ്യവസായത്തെ തകർക്കാൻ ശ്രമിക്കുന്ന നീക്കങ്ങൾ ഇനി അനുവദിക്കുകയില്ല. വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ചാണ് തീയേറ്റർ നടത്തികൊണ്ടുപോകുന്നത്. എന്നിരുന്നാലും നമ്മുടെ ജനങ്ങൾക്ക് ലോകനിലവാരത്തിൽ സിനിമ ആസ്വദിക്കാൻ വേണ്ടിയാണ് തീയേറ്റർ നിലനിർത്തുന്നത്. അതിനിടയിൽ സൗജന്യ ടിക്കറ്റുകൾ പോലുള്ള സമ്പ്രദായങ്ങൾ സിനിമ വ്യവസായത്തെ തകർക്കും ഏരീസ് ഗ്രൂപ്പ് സിഇഓയും ചെയർമാനുമായ സോഹൻ റോയ് അഭിപ്രായപ്പെട്ടു.

ഏരീസ് ഗ്രൂപ്പിന്റെ ബ്രാൻഡിംഗ് തീയേറ്ററാണ് ഏരീസ് പ്ലെക്സ്. പ്രേക്ഷകർക്ക് മികച്ച രീതിയിൽ സിനിമയും അന്താരാഷ്ട്ര കായിക മത്സരങ്ങളും ആസ്വദിക്കാനുള്ള പദ്ധതികൾ അവസാന ഘട്ടത്തിലാണ്. ഫുട്ബോൾ ആരാധകർക്കായി ഇപ്പോൾ ലോകകപ്പ് മത്സരങ്ങൾ 4കെ ദൃശ്യ മികവോടെ പ്രദർശിപ്പിക്കുന്നുണ്ട്. ടി10 ക്രിക്കറ്റ്, റ്റ്യുഷൻ തീയേറ്റർ എന്നീ നൂതനമായ പല പദ്ധതികളും വരും മാസങ്ങളിൽ ഏരീസിൽ നടപ്പിലാക്കും. ഇപ്പോൾ ടിക്കറ്റ് നിരക്ക് കുറച്ചിട്ടുണ്ട്. അവധി ദിവസങ്ങളിൽ സിനിമ കാണാൻ കുടുംബങ്ങൾക്ക് പ്രത്യേക നിരക്ക് നൽകുന്ന കാര്യവും പരിഗണയിലുണ്ട് ജീവനക്കാർക്ക് ഇനിയും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നൽകും അദ്ദേഹം കൂട്ടിച്ചേർത്തു.

2016 ലെ രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽദാതാവിനുള്ള ആചാര്യ ഹസ്തി കരുണ പുരസ്‌കാരം ലഭിച്ച ഏരീസ് ഗ്രൂപ്പിന്റെ മാനേജ്‌മെന്റ് തന്ത്രം വാണിജ്യ ലോകത്തിന് വലിയ ഒരു ആശ്വാസമായിരിക്കുകയാണ്.

രാജ്യത്ത് ജീവനക്കാർക്ക് ക്ഷേമ പെൻഷൻ നൽകുന്ന ചുരുക്കം ചില കോർപ്പറേറ്റുകളിൽ ഒന്നാണ് ഏരീസ് ഗ്രൂപ്പ്. കൂടാതെ ജീവനക്കാരുടെ മാതാപിതാക്കൾക്കും കമ്പനി പെൻഷൻ നൽകി വരുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും ഭാഗമായി സ്വന്തം നാടായ പുനലൂരിൽ സോഹൻ റോയ് ഏകദേശം മുപ്പതിനാലോളം സ്ത്രീകൾക്ക് തൊഴിൽ നൽകുന്നുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button