കൊല്ലം:കൊട്ടാരക്കരയിൽ സൈനികന്‍റെ വീട് ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായത് എസ്‍ഡിപിഐയുടെ ക്രിമിനൽ സംഘത്തിൽ പ്രധാനികൾ ആണെന്ന് സൂചന. ഗോ രക്ഷ ശ്രമത്തിനിടെ ആക്രമണം നടത്തിയെന്ന വ്യാജ പ്രചാരണവും വീടാക്രമണവും വർഗീയ സംഘർഷത്തിന് വഴിവെക്കാനാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. പുജാമുറിയടക്കം നശിപ്പിച്ച് വർഗ്ഗീയ സംഘർഷത്തിനുള്ള ശ്രമമാണ് നടത്തിയതെന്നാണ് പൊതുവെയുള്ള ആരോപണം.
കൊട്ടാരക്കരയില്‍ വാഹനത്തിനു സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഇറച്ചിവ്യാപാരിക്കും സഹായിക്കും മര്‍ദ്ദനമേറ്റ സംഭവം വീണ് കിട്ടിയതോടെ സാമുദായി കലാപം ലക്ഷ്യമിട്ട് എസ്ഡിപിഐ രംഗത്തിറങ്ങുകയായിരുന്നുവെന്നാണ് നിഗമനം. വ്യക്തമായ ഗൂഢാലോചന ഇതിന് പിന്നിലുണ്ടായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. മലയാളത്തിലെ ഒരു ദൃശ്യ മാധ്യമത്തില്‍ ഗോരക്ഷയുടെ പേരില്‍ ആക്രമണം എന്ന രീതിയില്‍ വാര്‍ത്ത ബ്രേക് ചെയ്യിച്ചതോടെ കാര്യങ്ങള്‍ അവരുദ്ദേശിച്ച രീതിയില്‍ മുന്നോട്ടു പോയി.
ഇതിന് പിന്നാലെ കേരളത്തിലും ഉത്തരേന്ത്യാ മാതൃകയില്‍ ഗോരക്ഷകരുടെ ആക്രമണം എന്ന പ്രചരണം വ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെ നടത്തി. സംഭവത്തില്‍ പോലിസ് പിടിയിലായത് സൈനികന്‍ കൂടിയായിട്ടും അദ്ദേഹത്തെയും ആര്‍എസ്‌എസ് ആയി ചിത്രീകരകിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും രംഗത്തെത്തി. എന്നാല്‍ തുടക്കം മുതല്‍ ഗോരക്ഷാ ആക്രമണമല്ല എന്നായിരുന്നു കൊട്ടാരക്കര പോലിസിന്റെ ഉറച്ച നിലപാട്.കൊട്ടാരക്കരയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലും പ്രതിപ്പട്ടികയില്‍പ്പെട്ടവരില്‍ ചിലര്‍ പങ്കെടുത്തിരുന്നു.
പ്രതിഷേധമുയര്‍ന്നതോടെ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ ത്ത പിന്‍വലിച്ചു. വിചാരിച്ചത് പോലെ എതിര്‍പ്പ് ഉയരാത്തതിനാല്‍ കേസില്‍ പോലിസ് അറസ്റ്റ് ചെയ്ത സൈനികന്‍ വിഷ്ണുവിന്റെ വീടിന് നേരെ ആക്രമണം നടത്തി. വീടിന്റെ വാതില്‍ ചവുട്ടി പൊളിച്ച മുഖമൂടി സംഘം പൂജാമുറി അടിച്ചു തകര്‍ത്തു. പൂജാമുറിയിലെ ഫോട്ടോകളും നിലവിളക്കും, പൂജാസാധനങ്ങളും തിരഞ്ഞ് പിടിച്ച് തകര്‍ത്തത് കലാപം ലക്ഷ്യമാക്കിയാണെന്നാണ് പോലിസ് കരുതുന്നത്.പോലിസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും മുഴുവന്‍ സ്ഥലങ്ങളിലും ശക്തമായ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ സംഘര്‍ഷ സാധ്യത ഇല്ലാതായി.
അന്വേഷണവും ശരിയായ ദിശയിലെത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. അഭിമന്യൂ കൊലപാതകത്തില്‍ സംസ്ഥാനത്തുടനീളം നടത്തിയ റെയ്ഡും പുത്തൂര്‍ സംഭവത്തിലെ ഗൂഢാലോചനയും പുറത്തു കൊണ്ടു വന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ആളുകളെ ആകര്‍ഷിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുന്നത് കോര്‍ എക്സ്റ്റെന്‍ഷന്‍ കമ്മിറ്റിയാണ്. ഇതിന്റെ നേതാവും പ്രവർത്തകരുമാണ് പിടിയിലായവരിൽ ചിലരെന്നു റിപ്പോർട്ട് ഉണ്ട്.
സൈനികന്റെ വീടാക്രമിച്ച പ്രതികളുടെ കാറിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിരുന്നു. ഇതോടെയാണ് പ്രതികളെക്കുറിച്ചുള്ള ഏകദേശ രൂപം പിടികിട്ടിയത്. പറശ്ശിനിക്കടവില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അജിവാന്‍, നിസാം, അമീന്‍, റിന്‍ഷാദ്, ഷാനവാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കോര്‍ എക്സ്റ്റെന്‍ഷന്‍ കമ്മിറ്റി നേതാവ് അബ്ദുള്‍ ജബ്ബാറും കലടി സ്വദേശിയായ ഷാനവാസും ചേര്‍ന്നാണ് അക്രമസംഭവങ്ങള്‍ ആസൂത്രണം ചെയ്തതിന്റെ പിന്നിലെന്ന് പൊലീസ് പറയുന്നു.
Post Your Comments