KeralaLatest News

കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം; വീട്ടില്‍ നിന്നും നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ ഇനിയും സ്വിച്ചോണ്‍ ചെയ്തില്ല

വെള്ളമണ്ട: കണ്ടത്തുവയലില്‍ യുവദമ്പതികള്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം ശാസ്ത്രീയ രീതിയില്‍ പുരോഗമിക്കകയാണെന്നു ഉത്തരമേഖലാ ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ. കേസ് അന്വേഷണം വിലയിരത്താന്‍ കണ്ടത്തുവയലിലെത്തിയ ഐജി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. സമഗ്രാന്വേഷണമാണ് പോലീസ് നടത്തുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങളില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. കുപ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. വ്യാജപ്രചാരണങ്ങള്‍ പോലീസ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. സംഭവത്തിനുശേഷം പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടണ്ടെന്നും ഐജി പറഞ്ഞു. ഇരട്ടക്കൊല നടന്ന വീട്ടില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഐജിയും സംഘവുമെത്തിയത്.

read also : പതിനൊന്ന് പേർ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ മരിച്ച യുവതിയുടെ പ്രതിശ്രുത വരനെ ചോദ്യം ചെയ്തു;

കണ്ടത്തുവയല്‍ പരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍(26), ഭാര്യ ഫാത്തിമ(19) എന്നിവരാണ് വ്യാഴാഴ്ച രാത്രി വീട്ടിലെ കിടപ്പുമറിയില്‍ വെട്ടേറ്റമരിച്ചത്. നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ ഇനിയും സ്വിച്ചോണ്‍ ചെയ്തിട്ടില്ല കൊല്ലപ്പെട്ട ഫാത്തിമയുടേതാണ് നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍.

ഇത് സ്വിച്ചോണ്‍ ചെയ്താല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും പോലീസിന് നഷ്ടമാകുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button