ചെന്നൈ: പ്രണയിനിയായ പെണ്‍കുട്ടിയ്ക്ക് നൽകാനായി ഏൽപ്പിച്ച ലവ് ലെറ്റര്‍ കൈമാറാന്‍ മടിച് സഹപാഠിയെ പതിനഞ്ചുകാരന്‍ പെട്രോളൊഴിച്ചു കത്തിച്ചു. തമിഴ്‌നാട്ടിലെ പ്രകാശം ജില്ലയിലെ ഗവണ്‍മെന്റ് സ്‌കൂളിൽ ശനിയാഴ്ചയായിരുന്നു സംഭവം. ഇടവേള സമയത്ത് ജനലിന്റെ സമീപമിരുന്ന ആണ്‍കുട്ടിയുടെ ദേഹത്ത് പ്രതി പെട്രോളൊഴിച്ച ശേഷം കത്തിക്കുകയായിരുന്നു. കുട്ടികള്‍ ബഹളം വെച്ചതോടെ ഓടിയെത്തിയ അധ്യാപകര്‍ തീകെടുത്തി. കുട്ടിയെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും അതീവ ഗുരുതര നിലയിലായിരുന്നു കുട്ടി.
ALSO READ: ശമ്പളം കൊടുക്കാത്തതിനെ തുടര്‍ന്ന് ബിബിഎംപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു
പ്രതിയായ ആണ്‍കുട്ടി ആക്രമണത്തിനിരയായ ആണ്‍കുട്ടിയുടെ ക്ലാസിലെ പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നു. പെണ്‍കുട്ടിക്ക് കത്ത് കൊടുക്കാന്‍ ഇരയായ കുട്ടിയെ സമീപിച്ചെങ്കിലും അവന്‍ നിരസിച്ചു. ഇതോടെ വൈരാഗ്യമായി. ഇതാണ് ആക്രമണത്തിന് കാരണമായത്.തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് മരണത്തിൻ കീഴടങ്ങിയത്.
Post Your Comments