തിരുവനന്തപുരം: കൃഷി നശിച്ചതിലുള്ള മനോവിഷമം മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കുറിഞ്ചിലേക്കോട് സ്വദേശി മാധവന്‍ നായരാണ് ആത്മഹത്യ ചെയ്തത്. സ്വകാര്യ വ്യക്തിയില്‍ നിന്നും പാട്ടത്തിനെടുത്ത ഭൂമിയിലാണ് തിരുവനന്തപുരം മുണ്ടേല കുറിഞ്ചിലേക്കോട് സ്വദേശി മാധവന്‍ നായര്‍ കൃഷി ചെയ്തിരുന്നത്. കഴിഞ്ഞ വേനലില്‍ 250 കുലയ്ക്കാറായ വാഴകള്‍ നശിച്ചിരുന്നു. ഏറെ സാമ്പത്തിക നഷ്ടമുണ്ടായെങ്കിലും വീണ്ടും കൃഷിയിറക്കി.
കനത്ത മഴയിലും കാറ്റിലും പുതിയ കൃഷിയും നശിച്ചതിലുണ്ടായ മനോവിഷമത്താലാണ് മാധവന്‍ നായര്‍ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.ആദ്യം കൃഷി ചെയ്തത് നശിച്ചപ്പോൾ ഫലപ്രദമായ ഇടപെടൽ കൃഷി ഓഫീസറുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. എന്നാൽ കൃഷി ഓഫീസർ ഇത് നിഷേധിച്ചു. മുൻപ് കൃഷി നശിച്ചത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും നഷ്ടപരിഹാരത്തിന് മാധവൻ നായർ അപേക്ഷ നൽകിയിട്ടില്ലെന്നുമാണ് കൃഷി ഓഫിസറുടെ നിലപാട്.
Post Your Comments