Latest NewsIndia

മാറ്റത്തിന് കളമൊരുങ്ങുന്നു; ഇനി കോടതി നടപടികളുടെ തത്സമയം

ന്യൂഡല്‍ഹി: നീതിന്യായരംഗത്തെ വിപ്ലവകരമായ മാറ്റത്തിന് കളമൊരുങ്ങുന്നു. കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന കേന്ദ്രനിലപാടിനോട് സുപ്രീംകോടതിയും യോജിച്ചതോടെ ഇനി കോടതി നടപടികളും തത്സമയം എത്തും. വിവിധ രാജ്യങ്ങളില്‍ ഇത്തരം സംവിധാനം നിലനില്‍ക്കുന്നുണ്ട്. “യു.കെ.യില്‍ 2009 മുതല്‍ കോടതിനടപടികള്‍ തത്സമയം കാണിക്കുന്നുണ്ട്. രാജ്യം മുഴുവന്‍ കാണുമെന്നിരിക്കെ അഭിഭാഷകരുടെ അനാവശ്യ ഇടപെടലും ശബ്ദമുയര്‍ത്തലുമുണ്ടാകില്ല. ബ്രിട്ടീഷ് കോടതികളിലെ നടപടികള്‍ വളരെ ശാന്തമായാണ് നടക്കുന്നത്. സുപ്രീംകോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്താല്‍ കേരളം, തമിഴ്‌നാട് പോലുള്ള വിദൂര സംസ്ഥാനങ്ങളിലുള്ളവര്‍ക്കുപോലും കേസുകള്‍ പിന്തുടരാന്‍ എളുപ്പമാകും. കോടതികളില്‍ അനാവശ്യമായി അഭിഭാഷകരും മറ്റും കൂടുന്നതുകൊണ്ടുള്ള തിരക്ക് കുറയ്ക്കാനും തത്സമയ സംപ്രേക്ഷണം ഉപകരിക്കും.

ALSO READ: മതം മാറിയുള്ള വിവാഹം; ഹൈക്കോടതിയുടെ പുതിയ തീരുമാനം ഇങ്ങനെ

കോടതി നടപടികളുടെ സംപ്രേക്ഷണത്തിന് ലോക്‌സഭാ, രാജ്യസഭാ ടി.വി.കളുടെ മാതൃകയില്‍ പ്രത്യേകചാനല്‍ ആകാമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം, വീഡിയോ റെക്കോഡിങ് എന്നിവ സംബന്ധിച്ച്‌ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ മറുപടി തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേന്ദ്രം തിങ്കളാഴ്ച നിലപാടു വ്യക്തമാക്കിയത്. അഭിഭാഷകര്‍ എങ്ങനെയാണ് തങ്ങളുടെ കേസുകള്‍ അവതരിപ്പിക്കുന്നതെന്ന് കക്ഷികള്‍ക്കു മനസ്സിലാക്കാന്‍ ഇതുപകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.ജോധ്പുരിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി സ്വപ്‌നില്‍ ത്രിപാഠിയാണ് തത്സമയ സംപ്രേക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button