കുടവയറന്മാരായ പോലീസ് ഓഫീസര്‍മാര്‍ക്ക് തിരിച്ചടി. അടിയന്തരമായി ഭാരം കുറച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷനുണ്ടാകുമെന്ന മുന്നറിയിപ്പുമായി കര്‍ണാടക പൊലീസ്. പൊലീസ് സേനയിലെ കുടവയറന്മാര്‍ നിലവില്‍ നിരീക്ഷണത്തിലാണെന്നും, ഇത്തരക്കാര്‍ ഉടന്‍ ശരീരഭാരം കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ കഠിനമായ ജോലികള്‍ ഏല്‍പ്പിക്കുന്നത് അടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് ഉപ മേധാവി ഭാസ്‌കര്‍ റാവു അഭിപ്രായപ്പെട്ടു. സേനയിലെ കുടവയറന്മാരെ കണ്ടെത്താന്‍ 12 പ്ലാറ്റൂണുകളിലെയും കമാന്‍ഡര്‍മാരോട് റാവു ജൂലായ് മൂന്നിന് നിര്‍ദ്ദേശിച്ചിരുന്നു.
READ ALSO: വെറും 2 ആഴ്ച കൊണ്ട് കുടവയര്‍ കുറയ്ക്കാന്‍ 5 പാനീയങ്ങള്‍
രാജ്യത്തെ ജനങ്ങള്‍ക്ക് ആരോഗ്യമുള്ളതും ശാരീരികക്ഷമതയുള്ളതുമായ പൊലീസ് സേനയെയാണ് ആവശ്യം. അത്തരം രീതിയിലുള്ള ഉദ്യോഗസ്ഥന്‍മാരായി മാറേണ്ടതുണ്ട്. ഇതിനുവേണ്ടി സേനയുടെ ക്യാന്റീനുകളില്‍ ആരോഗ്യകരമായ ഭക്ഷണരീതിയും പൊലീസ് ക്യാപുകളില്‍ ചിട്ടയായ വ്യായാമമുറകളും നടപ്പിലാക്കാന്‍ തീരുമാനമായെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ, ശരീരഭാരം കുറയ്ക്കാന്‍ പൊലീസുകാര്‍ക്കിടയില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുമെന്നും ഭാസ്‌കര്‍ റാവു വ്യക്തമാക്കി.
Post Your Comments