ബാങ്കോക് : തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ പതിമൂന്ന് പേരും പുറം ലോകത്ത് എത്തിയതിന്റെ ആശ്വാസത്തിലാണ് ലോകം. പുറത്തെത്തിച്ച കുട്ടികളുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടു കുട്ടികള്‍ക്ക് അണുബാധയുള്ളതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അതേസമയം കോച്ച് ഇകപോള്‍ ചന്റവോങ് (25) ആണ് കൂട്ടത്തില്‍ ഏറ്റവും അവശനെന്നാണ് സൂചന. ഇദ്ദേഹം ഭക്ഷണം കഴിക്കാതെ മറ്റ് കുട്ടികൾക്ക് വീതിച്ചുനൽകുകയായിരുന്നു.
ജൂണ്‍ 23നാണ് സംഘം ഗുഹ കാണാനെത്തിയതും കനത്ത മഴ മൂലം അതിൽ കുടുങ്ങിയതും. ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണു രക്ഷാപ്രവര്‍ത്തക സംഘത്തിലെ ബ്രിട്ടീഷ് ഡൈവര്‍മാര്‍ ഇവരെ കണ്ടെത്തിയത്. ഇത്രയും ദിവസം കുട്ടികളിലൊരാളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ കരുതിയിരുന്ന ഭക്ഷണം വീതിച്ചു കഴിച്ചാണ് ഇവർ പിടിച്ചുനിന്നത്.
Post Your Comments