KeralaLatest News

കൊലയാളികളെ പിടികൂടിയില്ലെങ്കില്‍ തങ്ങള്‍ ജീവിച്ചിരുന്നതില്‍ അര്‍ത്ഥമെന്ത്? അഭിമന്യുവിന്റെ അധ്യാപകര്‍ക്ക് മുന്നില്‍ വികാരാധീനനായി മനോഹരന്‍

ഇടുക്കി: മകനെ കൊന്ന കൊലയാളികളെ പിടികൂടിയില്ലെങ്കില്‍ പിന്നെ ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമെന്തെന്നു ചോദിച്ച് സങ്കടം സഹിക്കാനാകാതെ അഭിമന്യുവിന്റെ പിതാവ് മനോഹരന്‍. മഹാരാജാസിലെ അധ്യാപകര്‍ അഭിമന്യുവിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു മനോഹരന്‍ വികാരാധീനനായത്. മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ രാത്രിയില്‍ കൊലപ്പെടുത്തിയ ക്യാമ്പസ് ഫ്രണ്ട് കുറ്റവാളികളെ പത്തുദിവസത്തിനുള്ളിലെങ്കിലും പിടികൂടണമെന്ന് അച്ഛന്‍ മനോഹരന്‍ പറഞ്ഞു.
 
അഭിമന്യു കൊലക്കേസിലെ പ്രതികളായ 12 പേരില്‍ ഒരാള്‍ വിദേശത്ത് കടന്നിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. മൂന്നു ദിവസം മുമ്പ് ബംഗലൂരു വിമാനത്താവളം വഴി ഇയാള്‍ ദുബായിലേക്ക് കടന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതി വിദേശത്തേക്ക് കടന്നെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി കൂടാതെ പ്രതികളുടെ പേര് വിവരങ്ങള്‍ കൊച്ചി, മംഗലാപുരം, ബംഗലൂരു, ചെന്നൈ വിമാനത്താവളങ്ങള്‍ക്ക് കൊച്ചി പൊലീസ് നല്‍കുകയും വിദേശത്തേക്ക് കടക്കാന്‍ പ്രതികള്‍ എത്തിയാല്‍ പിടികൂടണമെന്ന് നിര്‍ദേശവും നല്‍കി. പ്രതികളെക്കുറിച്ച്‌ സൂചനകള്‍ ലഭിച്ചു.ഒരാഴ്ചയ്ക്കകം മുഖ്യപ്രതി ഉള്‍പ്പെടെ പിടിയിലാകുമെന്നും കൊച്ചി പൊലീസ് അധികൃതര്‍ സൂചിപ്പിച്ചു.
 

shortlink

Related Articles

Post Your Comments

Related Articles


Back to top button