ഡെന്‍മാര്‍ക്ക് : കാന്‍സര്‍ എന്നു പറഞ്ഞാല്‍ ആളുകള്‍ക്ക് ഇന്നും ഭയമാണ്. കാന്‍സര്‍ രോഗത്തിന്റെ ഭീകരതയും മരണനിരക്കുമാണ് ഇതിനു പിന്നിലെ പ്രധാനകാരണങ്ങള്‍. രോഗം കണ്ടെത്താന്‍ വൈകുന്നത് തന്നെയാണ് സ്ഥിതി വഷളാക്കുന്നത്. രോഗം കണ്ടെത്താന്‍ ഇന്ന് നിരവധി പരിശോധനകള്‍ ലഭ്യമാണ്. എങ്കിലും ആദ്യ ഘട്ടം കണ്ടെത്താന്‍ വൈകുന്നതാണ് എപ്പോഴും രോഗിയുടെ അതിജീവനസാധ്യത കുറയ്ക്കുന്നത്.
എന്നാല്‍ ഇതിനൊരു പ്രതിവിധി കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഡച്ച് ഗവേഷകര്‍. ഒരു തുള്ളി രക്തം മാത്രം മതി കാന്‍സര്‍ രോഗത്തിന്റെ നീരാളി കൈകള്‍ നിങ്ങളില്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ എന്നാണ് ഈ ഗവേഷകര്‍ പറയുന്നത്.
Read also : കണ്ണൂരിൽ എസ് ഡി പി ഐ കേന്ദ്രങ്ങളിൽ റെയ്‌ഡ്: 16 പേർ അറസ്റ്റിൽ
കാന്‍സര്‍ രോഗത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ സാധാരണ ചെയ്യുന്ന ടെസ്റ്റുകള്‍ പലതരത്തിലുണ്ട്. രോഗിയുടെ പ്രായം, ആരോഗ്യസ്ഥിതി, രോഗത്തിന്റെ വ്യാപനം എന്നിവ പരിഗണിച്ചാണ് ടെസ്റ്റുകള്‍ നിശ്ചയിക്കുന്നത്. ബയോപ്‌സി, ബോണ്‍ സ്‌കാന്‍, സിടി സ്‌കാന്‍, എന്‍ഡോസ്‌കോപ്പി, എംആര്‍ഐ, രക്തപരിശോധന, മാമോഗ്രാം, പാപ്‌സ്മിയര്‍, അള്‍ട്രാസൗണ്ട് എന്നിവയാണ് പൊതുവേ ചെയ്യുന്ന ചില ടെസ്റ്റുകള്‍.
എന്നാല്‍ ഈ ടെസ്റ്റുകള്‍ എല്ലാം ചെയ്യുന്നതിനു മുന്‍പു തന്നെ ഈ രക്തപരിശോധന വഴി രോഗത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയുമെന്നാണ് ഡച്ച് ശാസ്ത്രജ്ഞര്‍ പറയുന്നത്. വിവിധ തരം കാന്‍സര്‍ രോഗവളര്‍ച്ച കണ്ടെത്തുന്നതില്‍ 95% കൃത്യത ഈ ടെസ്റ്റ് വഴി ലഭിക്കുമെന്നും ഇവര്‍ അവകാശപ്പെടുന്നു. കാന്‍സറിനു തുടക്കമിട്ടത് എവിടെയെന്നും എവിടേക്കൊക്കെ പടര്‍ന്നിട്ടുണ്ടെന്നും ഈ ടെസ്റ്റ് വഴി കൃത്യമായി കണ്ടെത്താന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു. കൂടുതല്‍ പഠനങ്ങള്‍ ഇതിനെ കുറിച്ചു നടന്നു വരികയാണ്.
Post Your Comments