ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ പ്രതികളുടെ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതി പറഞ്ഞു. പുനഃപരിശോധന ഹര്‍ജികളില്‍ കോടതി തള്ളി. നാലുപേരുടെയും വധശിക്ഷ കോടതി ശരിവെച്ചു. പ്രതികളായ പ്രതികളായ പവന്‍ ഗുപ്ത (31), വിനയ് ശര്‍മ (25), മുകേഷ് (31) എന്നിവര്‍ക്ക് വിധിച്ച വധശിക്ഷയാണ് പരമോന്നത കോടതി ശരിവെച്ചത്. വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Also Read :തങ്ങളുടെ വധശിക്ഷയെ നീതിയുടെ പേരിലുള്ള കൊലപാതകമെന്ന് വിശേഷിപ്പിച്ച് നിര്‍ഭയ കേസ് പ്രതികള്‍
2012 ഡിസംബര്‍ 16ന്, 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയെ തെക്കന്‍ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ ആറു പ്രതികളും ചേര്‍ന്ന് കൂട്ടമാനഭംഗപ്പെടുത്തിയെന്നതാണ് കേസ്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ ബസിനു പുറത്തേക്കു വലിച്ചെറിയുകയും ചെയ്തു. പിന്നീട് ചികിത്സയ്ക്കിടെ സിംഗപ്പൂരിലെ ആശുപത്രിയില്‍ ഡിസംബര്‍ 29ന് പെണ്‍കുട്ടി മരിച്ചു.
ആറു പ്രതികളില്‍ മുഖ്യപ്രതിയായ രാംസിങ് വിചാരണഘട്ടത്തില്‍ 2013ല്‍ തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. ഇയാള്‍ ശിക്ഷാകാലാവധി കഴിഞ്ഞു പുറത്തിറങ്ങി. ബാക്കിയുള്ള നാല് പ്രതികള്‍ക്ക് സാകേതിലെ ഫാസ്റ്റ്ട്രാക്ക് കോടതി 2013 സെപ്റ്റംബര്‍ 13ന് തൂക്കുകയര്‍ വിധിച്ചു.
Post Your Comments