തിരുവനന്തപുരം: റീജിയണൽ കാന്‍സര്‍ സെന്ററിന് (ആര്.സി.സി) പുതിയ ഡയറക്ടറെ കണ്ടെത്താനുള്ള യോഗ്യത അറിയിപ്പ് സര്‍ക്കാറും സെര്‍ച്ച് കമ്മിറ്റിയും അറിയാതെ ആര്.സി.സി തിരുത്തി. രണ്ടു തവണയാണ് യോഗ്യത തിരുത്തിയത്. സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ 58 വയസ്സാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ ആര്.സി.സി ഇറക്കിയ അറിയിപ്പില്‍ ഇത് 60 വയസ്സ് എന്നാക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 16ന് അത് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന്, രണ്ട് ദിവസത്തിനുശേഷം വീണ്ടും തിരുത്തല്‍ വരുത്തി. അതില്‍ ആര്.സി.സിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് രണ്ടുവര്‍ഷത്തെ ഇളവുകൂടി ഉള്‍പ്പെടുത്തി മറ്റൊരു അറിയിപ്പ് കൂടി വെബ്സൈറ്റിലിടുകയായിരുന്നു.
Read also:അഭിമന്യു വധം; ക്യാംപസ് ഫ്രണ്ടിനെതിരെ കെമാല്‍ പാഷ രംഗത്ത്
സംഭവം വിവാദമായതിന് പിന്നാലെ ആരോഗ്യമന്ത്രി ഇടപെട്ടതിനെത്തുടർന്ന് ഇത് പിൻവലിച്ചതായാണ് വിവരം. സെര്‍ച്ച് കമ്മിറ്റിയറിയാതെ ഇത് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയതെന്തിനെന്ന ചോദ്യത്തിന് ഇനിയും വ്യക്തത വന്നിട്ടില്ല. ആഗസ്റ്റ് 24ന് കാലാവധി അവസാനിക്കുന്ന ഡോക്ടര്‍ പോള്‍ സെബാസ്റ്റ്യന്‍ അതിനു മുൻപ് തന്നെ സ്വയംവിരമിക്കലിന് അപേക്ഷ നല്കിയ സാഹചര്യത്തിലാണ് പുതിയ ഡയറക്ടറെ തിരയുന്നത്. കൊച്ചി കാന്‍സര്‍ സെന്റർ ഡയറക്ടര്‍ ഡോ. മോനി എബ്രഹാം കുര്യാക്കോസ് കണ്‍വീനറായ സമിതിയെ ഡയറക്ടറെ കണ്ടെത്താന്‍ സര്‍ക്കാര്‍ നിയോഗിച്ചു.
Post Your Comments