റിയാദ്: വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ രാജ്യം തീരുമാനിച്ചിട്ടും രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കുറവില്ലെന്ന് റിപ്പോര്‍ട്ട്. പ്രവാസികള്‍ക്കുള്ള തൊഴിലവസരങ്ങളില്‍ 2.3 ശതമാനം ഇടിവാണ് 2018ലെ ആദ്യ മൂന്ന് മാസങ്ങളിലുണ്ടായത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാസ്റ്റിക്സിന്റെ കണക്കുകളാണ് ഇത് പറയുന്നത്.
അതേ സമയം സൗദി പൗരന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധന രേഖപ്പെടുത്തിയത് ശ്രദ്ധേയമായി. 2017ലെ നാലാംപാദത്തില്‍ 12. 8 ശതമാനമുണ്ടായിരുന്ന തൊഴിലില്ലായ്മ നിരക്ക് ആദ്യപാദത്തില്‍ 12.9 ശതമാനമായി കൂടി. സൗദി വനിതകള്‍ക്കിടിയിലെ തൊഴിലില്ലായ്മ നിരക്ക് നാലാപാദത്തിലെ 31. 10 ശതമാനത്തില്‍ നിന്ന് 30. 9 ശതമാനമായി കുറഞ്ഞു.
സൗദി പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7. 6 ശതമാനമായി കൂട്ടുകയും ചെയ്തു. നിരവധി മേഖലകളിലെ തൊഴിലുകള്‍ സൗദി പൗരന്മാര്‍ക്കായി നീക്കിവെക്കണമെന്ന ഉത്തരവ് ഈ വര്‍ഷം ആദ്യം വന്നിരുന്നു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഒരു ദശലക്ഷം തൊഴിലവസരങ്ങള്‍ സൗദി പൗരന്മാര്‍ക്കായി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വദേശിവല്‍ക്കരണ പദ്ധതികള്‍ പുരോഗമിക്കുന്നത്.
Post Your Comments