ആലപ്പുഴ: ലോക ബാങ്കിൽ നിന്നും മറ്റും മുൻ സർക്കാരുകൾ ഉണ്ടാക്കിവെച്ച ശത കോടികളുടെ ബാധ്യതയാണ് നരേന്ദ്രമോദി സർക്കാർ ഈ നാലു വർഷം കൊണ്ട് അടച്ചു തീർത്തതെന്ന് അഡ്വ.ജയസൂര്യൻ. കടം മേടിച്ചു നാടിനു ബാദ്ധ്യതയുണ്ടാക്കാതെ പകരം വികസനത്തിലൂടെ രാഷ്ട്രത്തെ സ്വയം പര്യാപ്തതയിൽ എത്തിക്കാനാണ് നരേന്ദ്ര മോഡി സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നരേന്ദ്രമോദി വിദേശത്തേയ്ക്ക് യാത്ര ചെയ്തത് മറ്റു സർക്കാരുകളെ പോലെ കടം വാങ്ങാൻ വേണ്ടി ആയിരുന്നില്ല എന്നും പുതിയ പദ്ധതികൾ ഒപ്പു വെക്കുന്നതിനു വേണ്ടിയായിരുന്നുവെന്നും, നാളിതുവരെ യാതൊരു അഴിമതി ആരോപണവും പേരിനുപോലും ഉണ്ടാക്കിയിട്ടില്ല എന്നതും എടുത്തുപറയേണ്ട ഒന്നാണ്. കള്ളപ്പണക്കാർക്കും നികുതി വെട്ടിപ്പിനുമെതിരെ ശക്തമായ നടപടികളാണ് സർക്കാർ കൈകൊണ്ടിട്ടുള്ളത്. അടുത്ത 5 വർഷത്തിനുള്ളിൽ ഭാരതം ലോകത്തെ നയിക്കുന്ന രാഷ്ട്രമായി മാറും. അതുകൊണ്ടുതന്നെയാണ് NGO കളും മറ്റ് ആസൂത്രിത ശക്തികളും ഒന്നിച്ചുകൊണ്ട് ഒറ്റകെട്ടായി അദ്ദേഹത്തിന് എതിരേ തിരിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം ശക്തികേന്ദ്രം ഇൻചാർജ്മാരുടെ യോഗം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. ആലപ്പുഴ ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു..
ജില്ലാ സെക്രട്ടറിമാരായ എൽ.പി. ജയചന്ദ്രൻ, ഗീതാ രാംദാസ്, സംസ്ഥാന സമിതി അംഗവും ജില്ലാ സെൽ കോഡിനേറ്ററുമായ ആർ.ഉണ്ണികൃഷ്ണൻ, സംസ്ഥാന സമിതി അംഗം അഡ്വ.രൺജീത് ശ്രീനിവാസ്, മണ്ഡലം ജനറൽ സെക്രട്ടരി ജി.മോഹനൻ, മറ്റു ഭാരവാഹികളായ സുനിൽ കുമാർ,ജ്യോതി രാജീവ്, വാസുദേവകുറുപ്പ്, എൻ.ഡി.കൈലാസ്, സി.പി.മോഹനൻ,വിശ്വ വിജയപാൽ, സുമചന്ദ്ര ബാബു, പി.കെ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Post Your Comments