തിരുവനന്തപുരം: കുതിച്ചുയര്‍ന്ന് പച്ചക്കറി വില. മുളകിനും, തക്കാളിക്കും, ചെറിയ ഉള്ളിക്കും, പയറിനും, കൂര്‍ക്കക്കും, പടവലത്തിനും, പാവക്കക്കും ഇരട്ടിയോ, അതിലധികമോ വില കൂടി. കൂടാതെ ഉണക്ക മത്സ്യത്തിന്റെ വിലയും ഇരട്ടിയായി.
Also Read : കേരളത്തില്‍ നിന്നുള്ള പഴം-പച്ചക്കറി നിരോധനം പിൻവലിച്ച് ഈ ഗൾഫ് രാജ്യം
അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറഞ്ഞതും, പ്രതികൂല കാലാവസ്ഥയുമാണ് വില വര്‍ധനവിന് കാരണം. ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യങ്ങള്‍ പിടിച്ചെടുത്തതോടെ ആളുകള്‍ മീന്‍ ഉപയോഗം കുറച്ച് പച്ചക്കറിയിലേക്ക് തിരിഞ്ഞതും വില കൂടാന്‍ കാരണമാണ്.
Post Your Comments