Latest NewsKerala

സംസ്ഥാനത്ത് വിഷമദ്യ ദുരന്തം ഉണ്ടാകാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് : ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് വിഷമദ്യ ദുരന്തം ഉണ്ടാകാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഓണക്കാലത്താണ് വിഷമദ്യ ദുരന്തം ഉണ്ടാകാനുള്ള സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പില്‍ പറയുന്നത്. മലപ്പുറത്തും കോഴിക്കോടുമാണ് വിഷമദ്യ ദുരന്തം ഉണ്ടാകാനുള്ള സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഓണക്കാലത്തിന് മുമ്പ് വ്യാജക്കള്ള് എത്തിക്കാന്‍ കുറുക്കുവഴികള്‍ തേടുന്നതായാണ് മുന്നറിയിപ്പ്.

Read Also : ഫേസ്ബുക്കിൽ പോസ്റ്റിട്ട ഡി.വൈ.എഫ്‌.ഐ നേതാവിന് എസ്.ഡി.പി.ഐയുടെ വധഭീഷണി

മദ്യനയത്തിന്റെ ഭാഗമായി ബിനാമി പേരുകളില്‍ കള്ളുഷാപ്പുകള്‍ നടത്തുന്നത് അപകടകരമാണെന്നും അതീവ ജാഗ്രത വേണമെന്നും എല്ലാ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കും റിപ്പോര്‍ട്ട് നല്‍കി.

ബിനാമി പേരുകളിലുളള ഷാപ്പുകളില്‍ വ്യാജമദ്യം എത്തിക്കാന്‍ കുറുക്കുവഴികള്‍ തേടുന്നതായാണ് കണ്ടെത്തല്‍. പുതിയ മദ്യനയത്തെ തുടര്‍ന്ന് മലപ്പുറത്ത് 197 കള്ളുഷാപ്പുകളും തുറന്നിരുന്നു. ഇതില്‍ ഭൂരിഭാഗവും ബിനാമി പേരിലാണ്.

യഥാര്‍ത്ഥ നടത്തിപ്പുകാര്‍ പിന്നില്‍ നിന്ന് ഷാപ്പിലെ ജീവനക്കാരുടേയോ ഡ്രൈവര്‍മാരുടേയോ പേരിലാക്കിയാണ് കള്ളുഷാപ്പുകള്‍ നടത്തുന്നത്. വിഷമദ്യ ദുരന്തം ഉണ്ടായാലും കേസില്‍ നിന്ന് നടത്തിപ്പുകാര്‍ക്ക് എളുപ്പത്തില്‍ ഊരിപ്പോവാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button