Latest NewsGulf

ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് രണ്ട് പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായി തീര്‍ന്ന സംഭവം ഇങ്ങനെ

ദുബായ് : ദുബായില്‍ ഈ കുഞ്ഞു പെണ്‍കുട്ടികളാണ് താരങ്ങള്‍. ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഈ കുട്ടികള്‍ക്ക് എങ്ങിനെ പ്രചോദനമായി തീര്‍ന്നു എന്ന സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്ന്.

13 വയസുകാരി ഇഷാ ഫസലുവും അവളുടെ കുഞ്ഞ് സഹോദരി ഇവയും സ്‌കൂളില്‍ പോകുന്ന വഴിയില്‍ കിളിക്കൂട് തകര്‍ന്ന് കിടക്കുന്നത് കാണുകയും അതില്‍ ഒരു ചെറിയ പക്ഷികുഞ്ഞും, പകുതി വിരിഞ്ഞ മുട്ടകളും ഇവര്‍ കാണുകും ചെയ്തു. കൊക്കിനോട് ഏകദേശം സാമ്യമുള്ള ഹുബാറ ബുസ്റ്റാര്‍ഡ് എന്ന വര്‍ഗത്തിലുള്ള പക്ഷിയായിരുന്നു അതില്‍. ഈ പക്ഷികളെ സംരക്ഷിക്കണമെന്ന ഒറ്റ ചിന്തയായിരുന്നു സഹോദരിമാര്‍ക്ക്.

ഉടന്‍ തന്നെ അവര്‍ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ കിടന്ന ഉപയോഗശൂന്യമായ കാര്‍ഡ് ബോര്‍ഡ് പെട്ടി കൊണ്ട് കുട്ടികള്‍ താല്‍ക്കാലികമായ കിളിക്കൂട് നിര്‍മിച്ച് പക്ഷികുട്ടിയെ അതിലാക്കി. ഇതിന്റെ കരച്ചില്‍ കേട്ടാണ് തങ്ങള്‍ ഈ സംഭവം അറിഞ്ഞതെന്ന് മാതാപിതാക്കള്‍ പറയുന്നു.

പക്ഷികള്‍ക്ക് ബ്ലെയര്‍ എന്നും സാലി എന്നും കുട്ടികള്‍ നാമകരണം ചെയതിട്ടുണ്ടെന്നും കുട്ടികളുടെ പിതാവ് പറഞ്ഞു. അരി, പഴം, വെള്ളം എന്നിവ പക്ഷികള്‍ക്ക് ആഹാരമായി നല്‍കുന്നുണ്ട്. ഇവയുടെ ശബ്ദം കേട്ട് അമ്മകിളി ഇടയ്ക്കിടെ വന്ന് നോക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പക്ഷികുട്ടികളെ പൂച്ച പിടിയ്ക്കുമെന്ന ഭയത്താല്‍ ദുബായിലെ മൃഗസംരക്ഷരോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഉടന്‍തന്നെ പക്ഷികുട്ടികളെ കൈമാറുമെന്നും കുട്ടികളുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

2017 ല്‍ ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് ദുബായിലെ കണ്‍സ്ട്രക്ഷന്‍ ഏരിയായില്‍ സന്ദര്‍ശനം നടത്തുന്നതിടയിലാണ് പക്ഷികളെ രക്ഷിച്ച സംഭവം ഉണ്ടായത്., നിര്‍മാണ പ്രവര്‍ത്തനങ്ങളാക്കായി ആ മേഖലയിലെ മരങ്ങള്‍ മുറിച്ചതിനെ തുടര്‍ന്ന് തകര്‍ന്നു വീണ പക്ഷിക്കൂടും അതിനുള്ളില്‍ അമ്മ പക്ഷിയെ കാണാതെ കരയുന്ന പക്ഷികുട്ടികളെയുമാണ് അദ്ദേഹം കണ്ടത്. ഉടന്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാനും അത് മറ്റൊരു പ്രദേശത്തേയ്ക്ക് മാറ്റാനും അദ്ദേഹം ഉത്തരവിട്ടിരുന്നു. പക്ഷി കുട്ടികളുടെ സംരക്ഷണം അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു. ദുബായ് ഭരണാധികാരിയുടെ ഈ ജീവകാരുണ്യ പ്രവര്‍ത്തി ലോകം മുഴുവനും ഏറ്റെടുത്തു. ദുബായ് ഭരണാധികാരിയുടെ ഈ പ്രവര്‍ത്തിയാണ് ഇവിടെ രണ്ട് സഹോദരിമാര്‍ക്കും പ്രചോദനമായി തീര്‍ന്നത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button