Latest NewsInternational

വ്യാപാരയുദ്ധം നടപ്പിലാക്കി യുഎസും ചൈനയും നേര്‍ക്കുനേര്‍

വാഷിങ്ടണ്‍: വ്യാപാരയുദ്ധം നടപ്പിലാക്കി യുഎസും ചൈനയും നേര്‍ക്കുനേര്‍. 3400 കോടി ഡോളര്‍ (2.3 ലക്ഷം കോടി രൂപ) വിലവരുന്ന ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യു.എസ്. 25 ശതമാനം ഇറക്കുമതിത്തീരുവ നടപ്പാക്കിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം തുടങ്ങിയത്. യു.എസും അമേരിക്കയും പരസ്പരം പ്രഖ്യാപിച്ച ഇറക്കുമതിത്തീരുവകള്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെ നിലവില്‍വന്നു.

Also Read : യു.എസ്-ചൈന ധാരണയിൽ കൊറിയയെ ആണവ വിമുക്തമാക്കാമെന്നു പ്രതീക്ഷ

വ്യാപാരമര്യാദകള്‍ പാലിക്കാതെയാണ് വര്‍ഷങ്ങളായി ചൈന ഇടപാടുകള്‍ നടത്തിയിരുന്നത് എന്നാണ് ട്രംപിന്റെ വാദം. കൂടാതെ, അമേരിക്കയുടെ ബൗദ്ധികസ്വത്തുക്കള്‍ മോഷ്ടിക്കുകയും കുറഞ്ഞചെലവില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കി അവിടത്തെ ഉത്പാദകര്‍ക്ക് നഷ്ടമുണ്ടാക്കുകയുമാണ് ചൈനയെന്നും ട്രംപ് ആരോപിച്ചു. ഇതാണ് ചൈനയെമാത്രം ലക്ഷ്യംവെച്ച് ആദ്യമായി ഇത്തരമൊരു ഇറക്കുതിത്തീരുവ ഏര്‍പ്പെടുത്താന്‍ കാരണമായി യു.എസ്. പറയുന്നത്.

കലപ്പ മുതല്‍ വിമാനഘടകങ്ങള്‍ വരെയുള്ളവ ഇവയിലുള്‍പ്പെടും. സോയാബീന്‍, വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള യു.എസ്. ഉത്പന്നങ്ങള്‍ക്ക് പ്രഖ്യാപിച്ച ഇറക്കുതിത്തീരുവ നടപ്പില്‍വരുത്തി ചൈന ഉടന്‍തന്നെ തിരിച്ചടിച്ചു. ഇറക്കുമതിചെയ്യുന്ന ഓരോ ചൈനീസ് ഉത്പന്നത്തിനും നികുതിയേര്‍പ്പെടുത്തുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കുകയും ചെയ്തു. അതേസമയം ഗുണ്ടായിസം കാട്ടുകയാണെന്നും സാമ്പത്തികചരിത്രത്തിലെ ഏറ്റവുംവലിയ വ്യാപാരയുദ്ധത്തിന് വഴിമരുന്നിടുകയാണെന്നും ചൈനീസ് വാണിജ്യമന്ത്രാലയം കുറ്റപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button