Kerala

ഫേസ്ബുക്കിൽ പോസ്റ്റിട്ട ഡി.വൈ.എഫ്‌.ഐ നേതാവിന് എസ്.ഡി.പി.ഐയുടെ വധഭീഷണി

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ ആലമുക്ക് യുണിറ്റ് സെക്രട്ടറി ശ്രീജിത്തിനും കുടുംബാംഗങ്ങള്‍ക്കും എസ്.ഡി.പി.ഐയുടെ വധഭീഷണി. എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് ഫേസ്ബുക്കില്‍ എസ്.ഡി.പി.ഐയ്ക്കെതിരെ ഇട്ട പോസ്റ്റുകള്‍ പിന്‍വലിക്കണമെന്നും പ്രദേശത്തുള്ള എസ്.ഡി.പി.ഐക്കാരെ കണ്ട് മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് ഫോണിലൂടെയായിരുന്നു ഭീഷണി.

Read Also: അഭിമന്യു കൊലക്കേസ്: നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവര്‍

തുടർന്ന് കാട്ടാക്കട പോലീസ് സ്‌റ്റേഷനില്‍ ഫോൺരേഖകൾ സഹിതം ശ്രീജിത് പരാതി നല്‍കി. പരാതി നൽകിയതിനെത്തുടർന്ന് പുലര്‍ച്ച ബെക്കിലെത്തിയ എട്ടംഗസംഘം ശ്രീജിത്തിന്റെ വീടിന്റെ മേല്‍ക്കൂര എറിഞ്ഞ് തകര്‍ത്തു. നാല് ബൈക്കുകളിലായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button