ബ്രിട്ടന്‍: ബ്രിട്ടനില്‍ താപനില ഉയരുന്നു. ഇതോടെ റോഡുകള്‍ ഉരുകിയൊലിക്കാൻ തുടങ്ങി. ബെര്‍ക്‌സിലെ ന്യൂബറിയിലാണ് ചൂടില്‍ ഉരുകിയ റോഡില്‍ ലോറി താഴ്ന്നു. ടാറില്‍ ലോറിയുടെ വീലുകള്‍ ഉറച്ചതോടെ മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടായി. കരുതുന്നത്. ലണ്ടനിലും, സൗത്ത് ഈസ്റ്റിലുമാണ് ചൂടന്‍ താപനില പ്രധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ചൂട് വര്‍ദ്ധിച്ചാല്‍ ലോകകപ്പ് പ്രേമികളെയും ഇത് ബാധിക്കും.
ALSO READ: ഗള്‍ഫ് മേഖല ചുട്ടുപൊള്ളുന്നു: അന്തരീക്ഷ താപനില 49 ഡിഗ്രി
2018ല്‍ ചൂട് റെക്കോര്‍ഡ് കടക്കുമെന്നാണ് കരുതുന്നത്. ചൂടേറിയ കാലാവസ്ഥയ്ക്ക് താൽക്കാലികമായി ശമനം പ്രതീക്ഷിക്കേണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെയും പ്രവചനം. ഫുട്‌ബോള്‍ ആസ്വദിക്കാന്‍ എത്തുന്നവർക്ക് ചൂട് കനത്ത തിരിച്ചടിയാകും.
Post Your Comments