കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒന്നാണ് കലത്തപ്പം. പലര്‍ക്കും കലത്തപ്പം എന്താണെന്ന് അറിയില്ല എന്നതാണ് സത്യാവസ്ഥ. വിരുന്നുകാര്‍ക്ക് വേണ്ടിയും ബ്രേക്ക്ഫാസ്റ്റായും നാലുമണി പലഹാരമായുമെല്ലാം കലത്തപ്പം നമുക്ക് ഉണ്ടാക്കാം. വളരെ പെട്ടെന്ന് കുറച്ച് ചേരുവകളുപയോഗിച്ച് ഏറ്റവും നല്ല രുചിയില്‍ തയാറാക്കാവുന്ന ഒന്നാണ് കലത്തപ്പം.
ചേരുവകള്‍
പച്ചരി
ചോറ്
അപ്പക്കാരം
ഉപ്പ്
തേങ്ങാക്കൊത്ത്
വലിയ ഉള്ളി
ശര്‍ക്കര
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് പച്ചരി ഒരു മണിക്കൂര്‍ മുന്‍പേ വെള്ളത്തിലിട്ടു വെക്കണം. ഈ പച്ചരിയും മൂന്ന് ടേബിള്‍സ്പൂണ്‍ ചോറും കുറച്ച് ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക. അതിലേയ്ക്ക് കാല്‍ ടീസ്പൂണ്‍ അപ്പക്കാരം ചേര്‍ത്ത് നന്നായി ഇളക്കുക. 250 ഗ്രാം ശര്‍ക്കരയുടെ പാനി അരിമാവില്‍ യോജിപ്പിക്കുക. കൊത്തിയരിഞ്ഞ തേങ്ങയും വലിയ ഉള്ളിയും രണ്ട് ടീസ്പൂണ്‍ വീതം വെളിച്ചെണ്ണയില്‍ വറത്തെടുക്കുക.
അരിമാവ്-ശര്‍ക്കര കൂട്ട് ആവി വരുന്നതു വരെ (ഏകദേശം 3 മിനിറ്റ്) ചൂടാക്കുക. അതിനുശേഷം കുക്കര്‍ അടുപ്പത്ത് വെച്ച് ചൂടാക്കുക. കുക്കറിന്റെ അകത്ത് മാവ് പറ്റിപ്പിടിക്കാതിരിക്കാന്‍ വെളിച്ചെണ്ണ പുരട്ടണം. അതിലേയ്ക്ക് വറത്തുവച്ചിരിക്കുന്ന തേങ്ങാക്കൊത്തും ഉള്ളിയും ഇടുക. കുക്കര്‍ നല്ലവണ്ണം ചൂടാകുമ്പോള്‍ മാവ് ഒഴിക്കുക. ഏകദേശം 20 മിനിറ്റ് വേണം കലത്തപ്പം വേവാന്‍. ആദ്യ 3 മിനിറ്റ് തീ കൂട്ടി വെക്കണം. 20 മിനിറ്റിനു ശേഷം കുക്കര്‍ തുറക്കുമ്പോള്‍ കലത്തപ്പം കേക്ക് പരുവത്തില്‍ പൊങ്ങിവന്നിട്ടുണ്ടാകും. ഇത് മറ്റൊരു പാത്രത്തിലാക്കി മുറിച്ചു വിളമ്പാം.
Post Your Comments