Latest NewsKerala

ആ ദൃശ്യത്തിലുള്ളത് ജസ്‌ന തന്നെ? അത് അലീഷയല്ലെന്ന് ഉമ്മ; കേസില്‍ നിര്‍ണായക വഴിത്തിരിവ്

മുണ്ടക്കയം: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്‌ന മരിയ ജെയിംസിന്റെ (20) തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ യാതൊരു തുമ്പും കിട്ടിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ജസ്ന കാരണം പണി കിട്ടിയത് മറ്റൊരു പെണ്‍കുട്ടിക്കായിരുന്നു. മുണ്ടക്കയം വെള്ളനാടി സ്വദേശിനി അലീഷയ്ക്കാണ് ജസ്നയുടെ രൂപസാദൃശ്യമുണ്ടെന്ന് പേരില്‍ പണികിട്ടിക്കൊണ്ടിരിക്കുന്നത്.

Also Read : ജസ്‌നയുടെ രൂപ സാദൃശ്യം; മുണ്ടക്കയം സ്വദേശിനി അലീഷയ്ക്ക് സംഭവിക്കുന്നത്

അത്രയ്ക്ക് രൂപസാദൃശ്യമാണ് ജെസ്നയും അലീഷയും തമ്മില്‍. മാത്രമല്ല, ജെസ്നയുടെ അതേ രീതിയിലുള്ള കണ്ണടയും പല്ലില്‍ കമ്പി കെട്ടിയതും അലീഷയെ കൂടുതല്‍ കുഴപ്പത്തിലാക്കി. മുണ്ടക്കയത്തേക്കു പോകാന്‍ പോലും പറ്റാത്ത ആവസ്ഥായണിപ്പോള്‍ എന്നാണ് അലീഷയുടെ ഉമ്മ റംലത്ത് പറയുന്നു. ‘ജെസ്നയുടെ ചിത്രം വന്ന സമയത്ത് കൂട്ടുകാരൊക്കെ കൊച്ചിനെ കളിയാക്കുമായിരുന്നു, നിന്നെ കണ്ടാല്‍ ജെസ്നയുടേത് പോലെയുണ്ടല്ലോയെന്ന്, റംലത്ത് പറഞ്ഞു.

ഒപ്പം സിസിടിവി ദൃശ്യം കൂടി പുറത്തുവന്നതോടെ അലീഷയ്ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ഞങ്ങളെവിടെയെങ്കിലും പോവുകയാണെങ്കില്‍ കൊച്ചിനെ ഇപ്പോള്‍ വീട്ടില്‍ തനിച്ചിരുത്താറില്ല. കുടുംബ വീട്ടിലാക്കിയിട്ടാണ് പോകുന്നത്. അതുമല്ലെങ്കില്‍ ആരെങ്കിലും കൂടെ കാണും. തനിച്ച് ടൗണിലെങ്ങും വിടാറില്ല. കഴിഞ്ഞദിവസം പൊലീസും വന്ന് അന്വേഷിച്ചിരുന്നു. സിസിടിവി ദൃശ്യത്തിലുള്ളത് ജെസ്നയാണ്. അലീഷയല്ല. മോള്‍ക്ക് അതുപോലെയുള്ള ടോപ്പ് ഇല്ല, ഉമ്മ പറയുന്നു.

കോരുത്തോട് സികെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നു പ്ലസ്ടു പാസായി ഡിഗ്രി പ്രവേശനത്തിനു കാത്തിരിക്കുകയാണ് അലീഷ. മാധ്യമങ്ങളിലൂടെ ജനമനസില്‍ ജസ്നയുടെ ചിത്രം പതിഞ്ഞതോടെയാണ് അലീഷയ്ക്ക് രൂപസാദൃശ്യം വിനയായത്. ജെസ്‌നയുടെ തിരോധാനം ഉണ്ടായ അന്നുമുതല്‍ അലീഷയെ ചിലര്‍ സംശയത്തോടെ നോക്കാന്‍ തുടങ്ങിയിരുന്നെങ്കിലും ജെസ്നയുടെ ദൃശ്യം മുണ്ടക്കയത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന ചില മാധ്യമങ്ങളുടെ വാര്‍ത്തയാണ് ഇപ്പോള്‍ കൂടുതല്‍ പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button